നടന്‍ സുരാജ് വെഞ്ഞാറമൂട് ക്വാറന്റീനിൽ
സ്റ്റേഷനിലെ പോലീസുകാര്‍ക്കൊപ്പം കൃഷി സംബന്ധമായ പരിപാടിയില്‍ പങ്കെടുത്തതിനാലാണ് ഇരുവരേയും ക്വാറന്റീനിലാക്കിയത്.
തിരുവനന്തപുരം : നടന്‍ സുരാജ് വെഞ്ഞാറമൂടും വാമനപുരം എം എല്‍ എ ഡി കെ മുരളിയും ക്വാറന്റീനിൽ. വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സ്റ്റേഷനിലെ പോലീസുകാര്‍ക്കൊപ്പം കൃഷി സംബന്ധമായ പരിപാടിയില്‍ പങ്കെടുത്തതിനാലാണ് ഇരുവരേയും ക്വാറന്റീനിലാക്കിയത്.
റിമാന്റ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായാണ് നടനോടും വാമനപുരം എം എല്‍ എ ഡി കെ മുരളിയോടും ക്വാറന്റൈനില്‍ കഴിയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വെഞ്ഞാറുമൂട് സ്റ്റേഷനിലെ സി ഐ അടക്കമുളള മുപ്പതോളം പോലീസുകാരെ പരിശോധനയ്ക്ക് വിധേയരാക്കി.
വെഞ്ഞാറമൂട് സമ്പര്‍ക്കത്തിലൂടെ രോഗം സഥിരീകരിച്ചയാള്‍ക്ക് എങ്ങനെയാണ് രോഗം പകര്‍ന്നത് എന്ന് ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിദേശത്തു പോയതിന്റെയോ അന്യ സംസ്ഥാനങ്ങളില്‍ പോയതിന്റെയോ വിവരങ്ങളൊന്നും തന്നെയില്ല. മദ്യപിച്ച് കാറോടിച്ച് പോലീസുകാരെ ഇടിച്ചതിന് മെയ് 22നാണ് വെ പോലീസ് ഇയാളെയും രണ്ട് സുഹൃത്തുക്കളെയും
അറസ്റ്റ് ചെയ്തത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ വെഞ്ഞാറുമൂട് സ്റ്റേഷനിലെ സി ഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് നിരീക്ഷണത്തില്‍ പോകാന്‍ ഇന്നലെ നിര്‍ദേശിച്ചിരുന്നു. മെയ് 23ന് നടന്റെ പുരയിടത്തില്‍ നടന്ന കൃഷി പരിപാടിയില്‍ സി ഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നു. ചടങ്ങില്‍ സാമൂഹിക അകലം പാലിച്ചിരുന്നുവെങ്കിലും മുന്‍കരുതലിന്റെ ഭാഗമായി സുരാജും സഹോദരനും വാമനപുരം എം എല്‍ എ ഡി കെ മുരളിയും നിരീക്ഷണത്തില്‍ പ്രവേശിച്ചു. സി ഐ ഉള്‍പ്പെടെ മുപ്പതോളം ഉദ്യോഗസ്ഥരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. പ്രതിയെ റിമാന്‍ഡ് ചെയ്ത കോടതിയിലെ ജഡ്ജിയടക്കമുള്ളവരും തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലെ പന്ത്രണ്ടോളം ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്. വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷന്‍ അണുവിമുക്തമാക്കിയ ശേഷം കുറച്ച് ഉദ്യോസ്ഥരുമായി പ്രവര്‍ത്തനം പുനരാരംഭിച്ചു. തിരുവനന്തപുരത്ത് മാത്രം ആകെ 5966 പേരാണ് നിലവില്‍ നിരീക്ഷണത്തിലുളളത്.
Content Highlights : actor suraj venjaramoodu in quarantine covid 19 lockdown