കോഴിക്കോട് വിമാനത്താവളത്തിൽ ആഭ്യന്തര സർവീസുകൾ തുടങ്ങി
by മനോരമ ലേഖകൻമലപ്പുറം∙ കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ ആഭ്യന്തര സർവീസുകൾക്കു തുടക്കമായി. മുംബൈയിൽ നിന്ന് 21 യാത്രക്കാരുമായി ഐഎക്‌സ്– 025 എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം ഇന്ന് രാവിലെ 10.20ന് റൺവേയിൽ ഇറങ്ങി. 5 ജില്ലകളിൽ നിന്നായി 21 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 15 പുരുഷൻമാരും 6 സ്‌ത്രീകളുമുള്ള സംഘത്തിൽ ആർക്കും രോഗലക്ഷണങ്ങളില്ല. കണ്ണൂരിൽ നിന്നുള്ള ഒരാളെ സ്വന്തം ചെലവിൽ കഴിയേണ്ട കോവിഡ് കെയർ സെന്ററിലാക്കി. മറ്റുള്ളവർ വീടുകളിൽ നിരീക്ഷണത്തിലാണ്.
English Summary: Domestic flights restarted at Calicut airport