https://img.manoramanews.com/content/dam/mm/mnews/news/spotlight/images/2020/5/25/snake-video-new.jpg

കൂറ്റൻ രാജവെമ്പാല; 2 ബക്കറ്റ് വെള്ളത്തിൽ കുളിപ്പിച്ച് യുവാവ്; വിഡിയോ

by

ഭീമൻ രാജവെമ്പാലയെ കുളിപ്പിക്കുന്ന യുവാവിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ.ബക്കറ്റിൽ വെള്ളമെടുത്ത് പാമ്പിന്റെ തലയിലൂടെ ഒഴിക്കുന്ന യുവാവിനെ ദൃശ്യങ്ങളിൽ കാണാം.രണ്ട് തവണയാണ് യുവാവ് പാമ്പിന്റെ തലയിൽ ഒഴിച്ചത്. എന്നാൽ ഇത് എവിടെ നിന്നുള്ള വിഡിയോയാണെന്ന് വ്യക്തമല്ല.

പാമ്പുകളെ കൈകാര്യം ചെയ്ത് പരിചയമുള്ള വ്യക്തിയാകാം യുവാവെന്നാണ് നിഗമനം. അപകടകരമാണ് അതുകൊണ്ടുതന്നെ ആരും ഇതുപോലുള്ള പ്രവർത്തികൾക്ക് മുതിരരുത് എന്ന മുന്നറിയിപ്പോടെയാണ് അദ്ദേഹം ഈ ദൃശ്യം ട്വിറ്ററിൽ പങ്കുവച്ചത്. ഏറ്റവും വലിയ വിഷപ്പാമ്പായ രാജവെമ്പാലയ്ക്ക് ഒരു മനുഷ്യനെ കൊല്ലാൻ ആവശ്യമായതിന്റെ പത്തിരട്ടി വിഷം സ്രവിപ്പിക്കാൻ കഴിയും.  എല്ലാ കടികളും മരണത്തിനു കാരണമാവാൻ സാധ്യതയുണ്ട്. പക്ഷേ, രാജവെമ്പാല കടിച്ച സംഭവങ്ങൾ കുറവാണ്.