നെറ്റ്ഫ്‌ലിക്‌സ് റിയാലിറ്റി ഷോ താരമായിരുന്ന ജാപ്പനീസ് വനിതാ റെസ്ലര്‍ അന്തരിച്ചു: 'ഗുഡ്‌ബൈ' എന്ന് അവസാന സന്ദേശം

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/398311/netflks.jpg

ടോക്കിയോ: നെറ്റ്ഫ്‌ലിക്‌സ് റിയാലിറ്റി ഷോ താരമായിരുന്ന ജാപ്പനീസ് വനിതാ റെസ്ലര്‍ ഹന കിമുറ(22) അന്തരിച്ചു. ജാപ്പനീസ് റെസ്ലിങ് ഓര്‍ഗനൈസേഷനാണ് താരത്തിന്റെ മരണവിവരം പുറത്തുവിട്ടത്. എന്നാല്‍ മരണകാരണം പുറത്തു വിട്ടിട്ടില്ല.

ഏറെ ശ്രദ്ധ നേടിയ ജാപ്പനീസ് റിയാലിറ്റി ഷോ ആയ 'ടെറസ് ഹൗസ്' നു ശേഷം ഹന സൈബര്‍ ആക്രമണം നേരിട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതേതുടര്‍ന്ന് താരം ആത്മഹത്യ ചെ്തതാകാമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

'ഗുഡ്‌ബൈ' എന്നായിരുന്നു താരത്തിന്റെ അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റ്. മരിക്കുന്നതിനു മുമ്പ് തന്റെ പൂച്ചയുമൊത്തുള്ള ചിത്രവും ഹന പങ്കുവെച്ചിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഷോ താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.