ഇവിടെ നന്നായി കുലുങ്ങുന്നുണ്ട്.., ലൈവ് അഭിമുഖത്തിനിടെ ഭൂമികുലുക്കം, പതറാതെ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/398307/nw-pm.jpg

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ പങ്കെടുത്ത ലൈവ് ടെലിവികന്‍ അഭിമുഖത്തിനിടെ ഭൂചലനം. എന്നാല്‍ തറാതെ അഭിമുഖം മുന്നോട്ട് കൊണ്ടുപോകുന്ന പ്രധാനമന്ത്രിയെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഭൂചലനത്തിന്റെ അനുഭവം അവതാരകനുമായി പങ്കുവെയ്ക്കുകയും ചെയ്തു.

ന്യൂസിലന്‍ഡില്‍ ലെവിന്‍ മേഖലയ്ക്ക് സമീപം റിക്ടര്‍ സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തിയ ഭൂമികുലുക്കം തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു. പാര്‍ലമെന്റ് കെട്ടിടത്തേയും കുലുക്കി.

ഈ സമയം ന്യൂസ് ചാനലിനു വേണ്ടി തത്സമയ അഭിമുഖത്തില്‍ പങ്കെടുക്കുകയായിരുന്ന പ്രധാനമന്ത്രി. ഇവിടെ നന്നായി കുലുങ്ങുന്നുണ്ട്, നല്ലൊരു ഭൂമികുലുക്കമാണ്. എനിക്ക് പിന്നില്‍ സാധനങ്ങള്‍ ചലിക്കുന്നത് കണ്ടോ എന്നും ഇതിനിടെ പ്രധാനമന്ത്രി അവതാരകനോട് പറഞ്ഞു. എന്നാല്‍ ഭൂമികുലുക്കം ഉണ്ടായതിന്റെ പരിഭ്രമമാേ ഭീതിയോ ഒന്നും പ്രധാനമന്ത്രിയുടെ പെരുമാറ്റത്തില്‍ ഉണ്ടായിരുന്നില്ല. ന്യൂസിലന്‍ഡിന്റെ പ്രധാനമേഖലകളിലെല്ലാം ഭൂമികുലുക്കം അനുഭവപ്പെട്ടു. എന്നാല്‍ നാശനഷ്ടമോ ആളപായമോ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.