രത്തന്‍ ടാറ്റ നിക്ഷേപം നടത്തിയ സ്റ്റാര്‍ട്ടപ്പ് 3200 മൊബൈല്‍ പെട്രോള്‍ പമ്പുകള്‍ തുറക്കുന്നു
രാജ്യത്തെ ഇന്ധന ഉപഭോഗം അനുസരിച്ച് ഒരുലക്ഷം പെട്രോള്‍ പമ്പെങ്കിലും വേണമെന്നാണ് വിലിയിരുത്തല്‍. നിലവില്‍ 55,000ലേറെ പമ്പുകള്‍മാത്രമാണുള്ളതെന്ന് കമ്പനി പറയുന്നു.
ന്യൂഡല്‍ഹി:രത്തന്‍ ടാറ്റ നിക്ഷേപം നടത്തിയിട്ടുള്ള സ്റ്റാര്‍ട്ടപ്പ് നടപ്പ് സാമ്പത്തിക വര്‍ഷം 3,200 മൊബൈല്‍ പ്രെടോള്‍ പമ്പുകള്‍ തുടങ്ങും. പുണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിപോസ് എനര്‍ജിയാണ് പുതിയ സംരംഭവുമായി രംഗത്തുവരുന്നത്.
രാജ്യത്തെ ഇന്ധന ഉപഭോഗം അനുസരിച്ച് ഒരുലക്ഷം പെട്രോള്‍ പമ്പെങ്കിലും വേണമെന്നാണ് വിലിയിരുത്തല്‍. നിലവില്‍ 55,000ലേറെ പമ്പുകള്‍മാത്രമാണുള്ളതെന്ന് കമ്പനി പറയുന്നു.
മൊബൈല്‍ പെട്രോള്‍ പമ്പുകളുടെ സ്ഥാനം മൊബൈല്‍ ആപ്പുവഴി കണ്ടുപിടിക്കാനാകും. ക്ലൗഡ് ടെക്‌നോളജി ഉപയോഗിക്കുന്നതിനാല്‍ തത്സമയ വിവരങ്ങള്‍ ആപ്പിലൂടെ ലഭിക്കും.
നിലവില്‍ 320 മൊബൈല്‍ പെട്രോള്‍ പമ്പുകള്‍ വിജയകരമായി പ്രവര്‍ത്തിച്ചുവരുന്നതായും കമ്പനി പറഞ്ഞു. ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാനായ രത്തിന്‍ ടാറ്റയുടെയും ടാറ്റമോട്ടോഴ്‌സിന്റെയും സഹകരണത്തോടെയാകും പദ്ധതിയുടെ പ്രവര്‍ത്തനം.