വുഹാനിലെ ലാബില്‍ മൂന്ന് തരം കൊറോണവൈറസ് ഉണ്ടെന്ന് ലാബ് ഡയറക്ടറുടെ വെളിപ്പെടുത്തല്‍
ബെയ്ജിംഗ്: ചൈനയിലെ വുഹാനിലെ കൊറോണ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, കൊറോണവൈറസിന്റെ പ്രഭവ കേന്ദ്രം ചൈനയില്‍ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ചൈനയെ കുറ്റപ്പെടുത്തുമ്പോഴും കൃത്യമായ തെളിവുകള്‍ ആരുടെ പക്കലുമില്ല എന്നതാണ് സത്യം. വവ്വാലുകളില്‍ നിന്നാണ് വൈറസ് മനുഷ്യരിലെത്തിയതെന്നാണ് കരുതുന്നത്. വുഹാനിലെ വൈറോളജി ലാബില്‍ നിന്നാണ് വൈറസ് വെറ്റ് മാര്‍ക്കറ്റിലേക്ക് എത്തിയതെന്നാണ് അമേരിക്കയടക്കം ആരോപിക്കുന്നത്. ചൈന ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് ചെയ്യുന്നത്.
എന്നാല്‍, മൂന്ന് തരം കൊറോണവൈറസ് ലാബില്‍ ഉണ്ടെന്ന് വുഹാനിലെ ലാബ് ഡയറക്ടര്‍ വാങ് യാന്‍യി വെളിപ്പെടുത്തിയിരിക്കുന്നു. എന്നാല്‍, കോവിഡ് 19 അല്ല ലാബില്‍ ഉള്ളതെന്നും, അതിന്റെ ജനിതക ഘടന വ്യത്യസ്തമാണെന്നും ലാബ് ഡയറക്ടര്‍ പറഞ്ഞു. ലാബിലുള്ള വൈറസ് വവ്വാലുകളില്‍ ഉള്ളതാണ് എന്നാല്‍, വൈറസ് വ്യാപനത്തെ സംബന്ധിച്ച ട്രംപിന്റെ വാദം വ്യാജമാണെന്നും ഡയറക്ടര്‍ പറഞ്ഞു.
ലോകത്ത ദിനംപ്രതി കൊറോണബാധിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. മരണനിരക്കും ഉയരുന്നു. ഇതുവരെ മൂന്നര ലക്ഷത്തോളം പേര്‍ ലോകത്താകെ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. 'വുഹാനിലെ ലാബ് ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്, നിലവിലുള്ള കൊറോണയുടെ വീര്യം ഈ വൈറസുകള്‍ക്കില്ല.' യാന്‍യി പറഞ്ഞു. വൈറസിന്റെ ജനിതക ഘടനയനുസരിച്ച് ലാബില്‍ നിര്‍മിച്ചവയല്ലെന്നാണ് കണ്ടെത്തല്‍.നിലവില്‍ കൊറോണയുടെ പേരില്‍ ചൈനയും യുഎസ്സും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്.