സംസ്‌കരിക്കാന്‍ ഇടമില്ല; ഹിന്ദു വയോധികകയ്ക്ക് മസ്ജിദ് ഭൂമിയില്‍ സംസ്‌കാരം
പവാട്ടി: സംസ്‌കരിക്കാന്‍ ഇടമില്ല; ഹിന്ദു വയോധികകയ്ക്ക് മസ്ജിദ് ഭൂമിയില്‍ സംസ്‌കാരം. പുതുമനശ്ശേരി കൂത്താട്ടില്‍ അയ്യപ്പന്റെ ഭാര്യ തങ്ക(78) യുടെ മൃതദേഹമാണ് മസ്ജിദിന്റെ ഭൂമിയില്‍ സംസ്‌കരിച്ചത്.
രണ്ട് സെന്റ് ഭൂമിയില്‍ താമസിക്കുന്ന വീട്ടമ്മയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഇടമില്ലാതെ വലഞ്ഞ ബന്ധുക്കള്‍ക്ക് ആശ്വാസമായി പുതുമനശ്ശേരി ജുമാ മസ്ജിദ്. മസ്ജിദിന്റെ ഭൂമിയില്‍ അന്ത്യകര്‍മ്മങ്ങള്‍ക്ക് സ്ഥലമൊരുക്കി നല്‍കിയാണ് മഹല്ല് കമ്മിറ്റി റമദാന്‍ ദിനത്തില്‍ മാതൃകയായത്. .
വീടിരിക്കുന്ന ആകെയുള്ള രണ്ട് സെന്റ് ഭൂമിയില്‍ അമ്മയുടെ മൃതദേഹം സംസ്‌കരിക്കാന്‍ സാധിക്കില്ലെന്നു മനസിലായതോടെ മകന്‍ രാജേഷ് സി.പി.ഐ.എം. പുതുമനശ്ശേരി ബ്രാഞ്ച് അംഗം കൊടുവീട്ടില്‍ ഇബ്രാഹിമിന്റെ സഹായം തേടുകയായിരുന്നു. ഇബ്രാഹിം മഹല്ല് അംഗങ്ങളുമായി സംസാരിച്ചു മൃതദേഹം മസ്ജിദ് വളപ്പില്‍ സംസ്‌കരിക്കാന്‍ സൗകര്യം ചെയ്ത് നല്‍കുകയായിരുന്നു.
മഹല്ല് പ്രസിഡന്റ് അബ്ദുല്‍ അസീസ്, സുതാനത്ത് സെക്രട്ടറി അബ്ദുല്‍ മനാഫ് എന്നിവര്‍ തീരുമാനത്തിന് പൂര്‍ണ പിന്തുണ നല്‍കുകി.