കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളുടെ ശ്രദ്ധയ്ക്ക്
by kvartha preതിരുവനന്തപുരം: (www.kvartha.com 25.05.2020) കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളുടെ ശ്രദ്ധയ്ക്ക്. രോഗത്തെപ്പറ്റിയുള്ള ആകുലതയോ, ഉത്കണ്ഠയോ ഇല്ലാതെ സാധാരാണ പോലെ പരീക്ഷയെ സമീപിക്കുക. എല്ലാവിധ പ്രതിരോധ മാര്‍ഗങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.
*രോഗലക്ഷണങ്ങളുള്ളവര്‍ (പനി, ചുമ, ശ്വാസതടസ്സം,ജലദോഷം, തൊണ്ടവേദന, ശബ്ദമടപ്പ് എന്നിവ) അത് മറച്ചു വയ്ക്കരുത്.
*ക്വാറന്റൈനില്‍ ഉള്ളവരോ അവരുമായി സമ്പര്‍ക്കത്തിലുള്ളവരോ ആണെങ്കില്‍ അത് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തണം.
*സാമൂഹിക അകലം കര്‍ശനമായി പാലിക്കണം.
*പരീക്ഷയ്ക്ക് മുമ്പും ശേഷവും ഉള്ള കൂട്ടം ചേരല്‍ ഒഴിവാക്കണം
*സുഹൃത്തുക്കള്‍ തമ്മിലുള്ള ഹസ്തദാനം, ആലിംഗനം എന്നിവ ഒഴിവാക്കണം.
*പുസ്തകം, കാല്‍ക്കുലേറ്റര്‍,പേന, പെന്‍സില്‍, മറ്റ് ജ്യോമെട്രിക് ഉപകരണങ്ങള്‍ എന്നിവ ഒരു കാരണവശാലും കൈമാറരുത്. ഓരോരുത്തരും അവരവര്‍ക്കാവശ്യമുള്ള സാമഗ്രികള്‍ കരുതണം.
*സ്‌കൂളിലേക്കുള്ള യാത്രാ വേളയിലും പരീക്ഷാ ഹാളിലും എല്ലാവരും മാസ്‌ക് ധരിക്കേണ്ടതാണ്.
*കൈകള്‍ കൊണ്ട് ഇടയ്ക്കിടയ്ക്ക് കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളില്‍ സ്പര്‍ശിക്കരുത്.
*പരീക്ഷയുടെ അവസാന ദിനമുള്ള ആഘോഷങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
*കഴിയുന്നതും വാച്ച്, മോതിരം, എന്നിവ ധരിക്കുന്നത് ഒഴിവാക്കുക.
*പരീക്ഷാ ഹാളില്‍ കയറുന്നതിന് മുമ്പ് സോപ്പുപയോഗിച്ച് കൈ കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുകയോ ചെയ്യുക.
*പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ഉടന്‍ തന്നെ കുളിച്ചതിന് ശേഷം മാത്രം വീടിനുള്ളില്‍ പ്രവേശിക്കുക.
*കുടിക്കാനുള്ള കുടിവെള്ളം കരുതാന്‍ ശ്രദ്ധിക്കുക.
*ഉപയോഗിച്ച മാസ്‌ക് പരീക്ഷാ ഹാളിലോ പുറത്തോ വലിച്ചെറിയരുത്. അവ ശാസ്ത്രീയമായി സംസ്‌കരിക്കുക. പുനരുപയോഗിക്കാന്‍ കഴിയുന്നവ വൃത്തിയായി സോപ്പുപയോഗിച്ച് കഴുകി ഉണക്കി ഉപയോഗിക്കുക.
*അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ജില്ലാ സര്‍വ്വലെന്‍സ് ഓഫീസര്‍
Keywords: The attention of students preparing for the exam in the context of Covid 19 disease outbreak, Examination, Trending, News, Thiruvananthapuram, Students, Kerala.