ഗോവയില്‍ അഞ്ജനയെ വ്യക്തമായ ആസൂത്രണത്തോടെ കൊല്ലപ്പെടുത്തി? നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായിരുന്നു, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ സംശയത്തിന്റെ മുന നീളുന്നത് സുഹൃത്തുക്കളിലേക്ക്
by kvartha betaകാസര്‍കോട്: (www.kvartha.com 25.05.2020) ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കാസര്‍കോട് നീലേശ്വരം സ്വദേശിനിയും ബ്രണ്ണന്‍ കോളജ് വിദ്യാര്‍ത്ഥിനിയുമായ അഞ്ജന(21)യെ വ്യക്തമായ ആസൂത്രണത്തോടെ കൊല്ലപ്പെടുത്തിയതാണെന്ന് സൂചന. പുറത്തു വന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണപ്പെടുന്നതിനു മുന്‍പ് അഞ്ജന പ്രകൃതിവിരുദ്ധമായും അല്ലാതെയും നിരന്തരം ലൈംഗികമായി ഉപയോഗിക്കെപ്പട്ടിരുന്നു. അതേസമയം വ്യക്തമായ ആസൂത്രണത്തോടെ, ലഹരി നല്‍കി അബോധാവസ്ഥയില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാവാമെന്നും ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നു.
രാസപരിശോധനയിലൂടെയും കുറ്റമറ്റ പോലീസ് അന്വേഷണത്തിലൂടെയും മാത്രമെ മരണം സംബന്ധിച്ച ദുരൂഹത പുറത്തുകൊണ്ടുവരാനാവൂവെന്നാണ് അധികൃതര്‍ പറയുന്നത്. സാഹചര്യത്തെളിവുകള്‍ അതിനെ സാധൂകരിക്കുന്നതായും മൃതദേഹം ഗോവയില്‍ നിന്നു കൊണ്ടുവന്ന ബന്ധുക്കളും ഉറപ്പിച്ചുപറയുന്നു. താമസസ്ഥലത്തിനു സമീപത്ത് പത്തുമീറ്റര്‍ അകലെയാണ് പെണ്‍കുട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ കണ്ടെത്തിയത്. കെട്ടിത്തൂങ്ങാന്‍ ഉപയോഗിച്ച വസ്തുവായ ലുങ്കി ഇവര്‍ ഹാജരാക്കിയിരുന്നുമില്ല.
അഞജനയെ കാണാതായി മണിക്കൂറുകള്‍ പിന്നിട്ട ശേഷമാണ് പത്തുമീറ്റര്‍ അകലെയുള്ള മൃതദേഹം കണ്ടെത്തിയതെന്നാണ് കൂട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന സ്ഥലത്ത് മൃതശരീരം കാണാതായ ഉടനെ സമീപത്ത് തിരയാതെ ദൂരദിക്കില്‍ അന്വേഷണം നടത്തിയതും ദുരൂഹം.
തൂങ്ങിനില്‍ക്കുന്ന അഞ്ജനയെ കൂട്ടുകാര്‍ കാണുമ്പോള്‍ ജീവനുണ്ടായിരുന്നുവെന്നും അതെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നുവെന്നാണ് മൊഴി. എന്നാല്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ അഞ്ജന മരിച്ചിരുന്നു. ആണ്‍സുഹൃത്ത് ശബരിയും നസീമയും ആതിരയും ഉള്‍പ്പെടെ നാലുപേരും ഒരുമുറിയിലാണ് താമസിച്ചതെന്നാണ് വിവരം.
പരിശോധനയില്‍ കഴുത്തിനു ചുറ്റും കാല്‍മുട്ടിലും ചുണ്ടിലും പോറലുകള്‍ ഉണ്ട്. അതേസമയം കാലങ്ങളായി നിരന്തരം അഞ്ജനയെ ലൈംഗികമായി ഉപയോഗിച്ചിരുന്നതിന്റെ തെളിവുകള്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രകൃതി വിരുദ്ധമായും സ്വാഭാവികമായും ഇവര്‍ നിരന്തരം ലൈംഗികമായി ഉപയോഗിക്കപ്പെട്ടിരുന്നു. താമസസ്ഥലത്തിനടുത്ത് പത്തുമീറ്ററോളം മാത്രം അകലത്തെ മരണം കൂടെ താമസിച്ചവര്‍ അറിഞ്ഞില്ലെന്നത് ഏറെ സംശയത്തിന് ഇടയാക്കുന്നു.
മരിക്കുന്നതിന്റെ തൊട്ടുതലേന്ന് കൂട്ടുകാരി നസീമയുടെ ഫോണില്‍ നിന്നാണ് അഞ്ജന വീട്ടുകാരെ വിളിച്ചത്. അതില്‍ തനിക്ക് തെറ്റുപറ്റിയെന്നും കൂട്ടുകാര്‍ ശരിയില്ലെന്നും വീട്ടുകാരോടൊത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അമ്മയോട് പറഞ്ഞിരുന്നു. ലോക് ഡൗണിനു ശേഷം നാട്ടിലെത്താനുള്ള ആഗ്രഹം വീട്ടുകാരെയും ബന്ധുക്കളേയും അറിയിച്ചിരുന്നു. ഇത്തരത്തില്‍ ആഗ്രഹം പ്രകടപ്പിച്ച കുട്ടി മരിക്കാന്‍ ഇടയില്ലെന്ന് മാനസികാരോഗ്യവിദഗ്ധരും പറയുന്നു.
മരണശേഷം കുറ്റം വീട്ടുകാരുടെ മേല്‍ ചാര്‍ത്താനുള്ള വ്യഗ്രതയും കൂടെ താമസിച്ചിരുന്ന സംഘം നടത്തിയിരുന്നു. ആത്മഹത്യാപ്രവണതയുള്ള കുട്ടിയാണെന്നും ലഹരിക്കടിമയാണൈന്നും ഇവര്‍ തന്നെ പ്രചരണം നടത്തിയിരുന്നു.
കുറ്റവാളി മനസ്സുള്ള ഒരുകൂട്ടം ആളുകള്‍ വ്യക്തമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാകാനുള്ള സാധ്യതയും ഫോറന്‍സിക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ലഹരി നല്‍കി അര്‍ധബോധാവസ്ഥയിലോ, അബോധാവസ്ഥയിലോ കഴുത്തില്‍ കുരുക്കിട്ട് കെട്ടിത്തൂക്കി ആത്മഹത്യയാക്കിയതാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.
Keywords: News, Kerala, Kasaragod, Goa, Death, Student, Report, Molestation, Abuse, Murder, Drugs, Family, Postmortem, Kasaragod Student Anjana was Subjected to Assault Says Postmortem Report