മകളെ കൊന്നവനെ വീട്ടിലേക്ക് കയറ്റരുത്; പൊട്ടിക്കരഞ്ഞ് ഉത്രയുടെ അമ്മ, വൈകാരിക രംഗങ്ങള്‍

കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസില്‍ തെളിവെടുപ്പിനിടെ വൈകാരിക രംഗങ്ങള്‍.തിങ്കളാഴ്ച രാവിലെ പ്രതി സൂരജുമായി ഉത്രയുടെ വീട്ടില്‍ തെളിവെടുപ്പ് നടത്തിയപ്പോഴാണ് വൈകാരിക രംഗങ്ങള്‍ക്ക് ജനക്കൂട്ടം സാക്ഷിയായത്.
സൂരജ് വീട്ടിലേക്ക് പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാര്‍ വീടിന് സമീപത്ത് നിന്ന് കണ്ടെടുത്തു. ഇതിനിടെ ഉത്രയുടെ അമ്മയുടെ വികാരനിര്‍ഭരമായ പ്രതികരണം കണ്ടുനിന്നവരെ കണ്ണീരണിയിച്ചു. മകളെ കൊന്നവനെ വീട്ടില്‍ കയറ്റരുതെന്നായിരുന്നു ഉത്രയുടെ അമ്മ പൊട്ടിക്കരഞ്ഞ് കൊണ്ട് പറഞ്ഞത്.
കിടപ്പുമുറിയിലേക്ക് സൂരജിനെ കൊണ്ടുവന്നപ്പോള്‍ പ്രതിയും കരഞ്ഞു. അച്ഛാ, ഞാന്‍ ചെയ്തിട്ടില്ല അച്ഛാ എന്നായിരുന്നു സൂരജ് ഉത്രയുടെ അച്ഛന്‍ വിജയസേനനോട് പറഞ്ഞത്.

അഞ്ചല്‍ സ്വദേശി ഉത്ര പാമ്പ് കടിയേറ്റ് മരിച്ച സംഭവമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞത്. ആദ്യതവണ അണലിയെ ഉപയോഗിച്ച് ഉത്രയെ കടിപ്പിച്ചെങ്കിലും അത്ഭുതകരമായി അവര്‍ രക്ഷപ്പെടുകയായിരുന്നു. അണലി കടിച്ച് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം സ്വന്തം വീട്ടില്‍ കഴിയുന്നതിനിടെയാണ് സൂരജ് രണ്ടാമതും പാമ്പിനെ കൊണ്ട് കടിപ്പിച്ച് യുവതിയെ കൊലപ്പെടുത്തിയത്.
Content Highlights: kollam anchal uthra snake bite murder case; emotional scenes during evidence taking