മാഹിയില്‍ അടുത്ത മൂന്നു മാസത്തേക്ക് മദ്യത്തിന് വിലക്കുറവില്ല; കേരളത്തിലെ അതേ വില
കണ്ണൂര്‍ : മാഹിയില്‍ അടുത്ത മൂന്നു മാസത്തേക്ക് മദ്യത്തിന് കേരളത്തിലെ അതേ വില ഈടാക്കുമെന്ന് അധികൃതര്‍. വിലക്കുറവ് മൂലം കേരളത്തില്‍ നിന്ന് ആളുകള്‍ കൂട്ടമായെത്തുന്ന സാഹചര്യം ഒഴിവാക്കാനാണ് വില വര്‍ധിപ്പിക്കുന്നത്. എന്നാല്‍ കേരളത്തില്‍ വില്‍പനയില്ലാത്ത ബ്രാന്‍ഡുകള്‍ക്ക് വിലവര്‍ധനയുണ്ടാകില്ല.
കേരളത്തില്‍ മദ്യവില്‍പന ശാലകള്‍ തുറക്കുന്ന സമയത്ത് മാത്രമെ മാഹിയിലും തുറക്കു. പാഴ്‌സലായി മാത്രമെ മദ്യം ലഭിക്കു. എന്നാല്‍ ആധാര്‍ നമ്പറുള്ള പുതുച്ചേരി സംസ്ഥാനത്തുള്ളവര്‍ക്ക് മാത്രമേ മദ്യം ലഭിക്കുകയുള്ളുവെന്ന നിബന്ധന എടുത്ത് കളഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ആര്‍ക്കും മദ്യം വാങ്ങാം.
content highlights: mahe liquor price,kerala liquor price