സഹായത്തിന് സൈന്യമെത്തിയിട്ടും പ്രതിഷേധം അവസാനിക്കാതെ ബംഗാള്‍
by ന്യൂസ് ഡെസ്ക്കൊല്ക്കത്ത: ഉംപൂണ്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച പശ്ചിമ ബംഗാളില്‍ സഹായത്തിന് സൈന്യം എത്തിയിട്ടും ജനങ്ങളുടെ പ്രതിഷേധം തുടരുന്നു. വൈദ്യുതി, വെള്ളം തുടങ്ങിയ അവശ്യ സേവനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സൈന്യത്തിന്റെ സഹായം മമത ബാനര്‍ജി ആവശ്യപ്പട്ടരുന്നു. ഇതേത്തുടര്‍ന്നാണ് സൈന്യം ബംഗാളില്‍ എത്തിയത്.
സൈന്യവും ദേശിയ ദുരന്തനിവാരണ സേനയും ചേര്‍ന്നാണ് പ്രവര്‍ത്തനം നടത്തുന്നത്.
അതേസമയം, ഉംപൂണിനെ തുടര്‍ന്ന് താറുമാറായ വൈദ്യുതി, വെള്ളം, മൊബൈല്‍ നെറ്റ് വര്‍ക്ക് കവറേജ് തുടങ്ങിയ സേവനങ്ങള്‍ എത്രയും പെട്ടെന്ന് പുഃനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തെരുവുകളില്‍ ആളുകള്‍ പ്രതിഷേധം തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടോളിഗഞ്ചിനടുത്തുള്ള പ്രദേശങ്ങളിലും നേതാജി നഗര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ സഹായിക്കാത്തതിനെത്തുടര്‍ന്ന് കടപുഴകിവീണ മരങ്ങള്‍ നീക്കം ചെയ്യാന്‍ തങ്ങള്‍ യന്ത്രങ്ങള്‍ ഏര്‍പ്പാട് ചെയ്തതായി താമസക്കാര്‍ പറയുന്നു.
തെക്കന്‍ കൊല്‍ക്കത്തയിലെ ന്യൂ അലിപോറിലും പ്രതിഷേധം ഉയര്‍ന്നുവന്നിട്ടുണ്ട്.
ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും താറുമാറായ വൈദ്യുതിയും അവശ്യസേവനങ്ങളും പുനഃസ്ഥാപിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക