രാജ്യത്ത് തുടര്‍ച്ചയായ നാലാംദിവസവും ആറായിരത്തിലധികം രോഗികള്‍; 24 മണിക്കൂറില്‍ 154 മരണം
by ന്യൂസ് ഡെസ്ക്ന്യൂദല്ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 6,977 കൊവിഡ് കേസുകള്‍. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 138,845 ആയി. 154 പേരാണ് ഞായറാഴ്ച മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,221 ആയി.
57,721 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 50,000 കടന്നു. ഞായറാഴ്ച 3,041 കേസുകള്‍ കൂടി പുതുതായി റിപ്പോര്‍ട്ട്ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 50,231 ആയി. ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
മഹാരാഷ്ട്രയില്‍ മന്ത്രിയും മുന്‍ മുഖ്യമന്ത്രിയുമായ അശാക് ചവാന് കൊവിഡ് 19 സ്ഥിരീകരിച്ചു. കോണ്‍ഗ്രസ് നേതാവായ ഇദ്ദേഹം പൊതുമരാമത്ത് മന്ത്രിയാണിപ്പോള്‍.
സംസ്ഥാനത്ത് കൊവിഡ് വ്യാപിച്ചതിന് ശേഷവും ഇദ്ദേഹം സ്വദേശമായ മറാത്ത്വാഡയില്‍നിന്നും മുംബൈയിലേക്ക് സ്ഥിരമായി യാത്ര ചെയ്തിരുന്നെന്നാണ് വിവരം. ഇദ്ദേഹത്തെ ചികിത്സക്കായി മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക