https://assets.doolnews.com/2020/05/balbr-399x227.jpg

ഇന്ത്യന്‍ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിംഗ് അന്തരിച്ചു

by

മുംബൈ: ഇന്ത്യന്‍ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിംഗ് അന്തരിച്ചു. 95 വയസായിരുന്നു.

മൂന്ന് തവണ ഒളിംപിക് മെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയില്‍ കഴിയുകയായിരുന്നു.

ഒളിംപിക് ചരിത്രത്തിലെ എക്കാലത്തേയും 16 ഇതിഹാസതാരങ്ങളെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി തെരഞ്ഞെടുത്തപ്പോള്‍ അതില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യക്കാരന്‍ ബല്‍ബീര്‍ സിംഗായിരുന്നു.

ഒളിംപിക്‌സ ഫൈനലില്‍ ഏറ്റവും ഗോള്‍ നേടിയ താരമെന്ന റെക്കോഡ് ഇപ്പോഴും ബല്‍ബീര്‍ സിംഗിന്റെ പേരിലാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO: