https://img.manoramanews.com/content/dam/mm/mnews/news/breaking-news/images/2020/5/25/saudi-death.jpg

കോവിഡ് 19; സൗദിയിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു

by

സൗദിയിൽ മലപ്പുറം സ്വദേശികളായ മൂന്ന് മലയാളികൾകൂടി കോവിഡ് ബാധിച്ച് മരിച്ചു.  പെരിന്തൽമണ്ണ സ്വദേശി അബ്ദുൽ സലാം(58), മുതുവല്ലൂർ സ്വദേശി പാറശ്ശേരി ഉമ്മർ (53), ഒതുക്കുങ്ങൽ സ്വദേശി മുഹമ്മദ് ഇല്യാസ് (43) എന്നിവരാണ് മരിച്ചത്.

കിങ് അബ്ദുല്ല അസീസ് മെഡിക്കൽ സിറ്റിയിൽ ഒരുമാസമായി ചികിൽസയിലിരിക്കെയാണ് അബ്ദുൽ സലാം മരിച്ചത്. ഇതോടെ സൌദിയിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 22 ആയി. ഗൾഫിൽ 114 മലയാളികളാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. വിഡിയോ സ്റ്റോറി കാണാം.