ഇന്ത്യയ്ക്കായി മൂന്ന് ഒളിമ്പിക്‌സ് സ്വര്‍ണം നേടിയ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിങ് ഇനിയില്ല

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/398283/balbir.jpg

മൊഹാലി: ഇന്ത്യയ്ക്കായി മൂന്ന് ഒളിമ്പിക്‌സ് സ്വര്‍ണം ഉള്‍പ്പെടെ നേടിക്കൊടുത്ത ഹോട്ടി ഇതിഹാസം ബല്‍ബീര്‍ സിങ് വിടവാങ്ങി. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മൊഹാലിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. തിങ്കളാഴ്ച പുലര്‍ച്ചെ ആണ് ഇന്ത്യന്‍ ഒളിമ്പിക്‌സ് 'സിങ്' മാഞ്ഞത്.

രണ്ടാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിലര്‍ത്തിയിരുന്നത്. കടുത്ത ന്യൂമോണിയയെ തുടര്‍ന്നാണ് ഇദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കേ രണ്ടു തവണ ഹൃദയാഘാതവും സംഭവിച്ചിരുന്നു.

https://www.mangalam.com/uploads/thumbs/imagecache/600x0/uploads/news/2020/05/398283/hocky-1.jpg

1948 ലെ ലണ്ടന്‍ ഒളിമ്പിക്‌സ്, 1952 ലെ ഹെല്‍സിങ്കി, 1956 ലെ മെല്‍ബണ്‍ ഒളിമ്പിക്‌സ് കളില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. മെല്‍ബണ്‍ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചത് ഇദേഹമാണ്. ഹെല്‍സിങ്കി ഒളിമ്പിക്‌സില്‍ അഞ്ചു ഗോള്‍ നേടി ഒളിമ്പിക് ഫൈനലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡും ബല്‍ബീര്‍ സ്വന്തമാക്കി. കളിയില്‍ നിന്ന് വിരമിച്ചതോടെ ബല്‍ബീര്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തു. ബല്‍ബീര്‍ പരിശീലിപ്പിച്ച ടീം 1971 ല്‍ ലോകകപ്പ് സ്വര്‍ണം നേടിയിരുന്നു. 1957 ല്‍ പത്മശ്രീയും 2015 ല്‍ ധ്യാന്‍ചന്ദ് പുരസ്‌കാരവും നല്‍കി രാജ്യം ആദരിച്ചു. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഏറ്റവും മികച്ച പതിനാറ് ഒളിമ്പ്യന്മാരെ തിരഞ്ഞെടുത്തതില്‍ ഒരാളായിരുന്നു ബല്‍ബീര്‍ സിങ്.