ഉത്രയും സൂരജും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു, മകനെ മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതെന്ന് പ്രതിയുടെ മാതാപിതാക്കള്‍ ; പാമ്പുകളെയും പോസ്റ്റുമാര്‍ട്ടം ചെയ്യും

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/398289/suraj.jpg

കൊല്ലം: അഞ്ചലില്‍ യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ മരണമടഞ്ഞ ഉത്രയും ഭര്‍ത്താവും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി സൂരജിന്റെ മാതാപിതാക്കള്‍. എന്നാല്‍ അതൊന്നും ഗൗരവതരമായിരുന്നില്ല എന്നും മകന്‍ തെറ്റു ചെയ്യുമെന്ന് കരുതുന്നില്ലെന്നുമാണ് ഇവരുടെ നിലപാട്. ഇന്ന് പുലര്‍ച്ചെ സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

സൂരജിനെ പോലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്നും ആരോപിച്ചു. വീട്ടില്‍ പ്രാവും താറാവും ഉള്‍പ്പെടെ അനേകം പക്ഷി മൃഗാദികളെ വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്യുന്ന സൂരജിന് ഇത്തരം ഒരു കാര്യം ചെയ്യാന്‍ തക്കവിധത്തില്‍ മനക്കട്ടിയുണ്ടെന്ന് കരുതുന്നില്ലെന്നാണ് സൂരജിന്റെ മാതാപിതാക്കളുടെ നിലപാട്. ഭാര്യയുടെ കുടുംബത്തിന്റെ സമ്പത്തും പണവും മോഹിച്ചണ് കൊലപാതകമെന്ന ആരോപണവും സൂരജിന്റെ കുടുംബം തള്ളിയിട്ടുണ്ട്.

ഉത്രയെ ആദ്യം പാമ്പു കടിച്ചത് കിടപ്പുമുറിയില്‍ വെച്ചല്ല മുറ്റത്ത് വെച്ചായിരുന്നെന്നും വീട്ടുകാര്‍ പറയുന്നു. മാര്‍ച്ച് 3 നായിരുന്നു ഉത്രയെ ആദ്യം അണലി കടിച്ചത്. അന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കുകയും രക്ഷപ്പെടുകയും ചെയ്തിരുന്നു. അന്ന് ചികിത്സ വൈകിപ്പിച്ചു എന്ന് ആരോപണം സൂരജിന്റെ കുടുംബത്തിന് എതിരേ ഉയരുന്നുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ കുടംബം നിഷേധിച്ചിരുന്നു.

തെളിവെടുപ്പിനിടെ വൈകാരിക രംഗങ്ങളാണ് ഉത്രയുടെ വീട്ടില്‍ ഉണ്ടായത്. മകളെ കൊന്നയാളെ വീട്ടില്‍ കയറ്റില്ലെന്ന് ഉത്രയുടെ മാതാവ് അലമുറയിട്ടു. പറഞ്ഞ് ഉത്രയുടെ അമ്മ അലമുറയിട്ട് കരഞ്ഞു. തെളിവെടുപ്പിനിടെ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് സൂരജും പൊട്ടി കരഞ്ഞു. ഇതിനിടെ ഉത്രയുടെ മുറിയും പരിസരവും പരിശോധിച്ച് പാമ്പിനെ കൊണ്ടുവന്നതെന്ന് സംശയിക്കുന്ന പ്ലാസ്റ്റിക് കുപ്പി പോലീസ് കണ്ടെത്തി.

പിന്നാലെ മെയ് 7 ന് രാവിലെയാണ് ഉത്തരയെ പാമ്പുകടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ വിഷപ്പാമ്പിനെ കണ്ടെത്തിയ നാട്ടുകാര്‍ തല്ലിക്കൊല്ലുകയും ചെയ്തു. ഉത്രയെ കടിച്ച രണ്ട് പാമ്പുകളുടേയും പോസ്റ്റുമോര്‍ട്ടവും നടത്തും. വന്യജീവി സംരക്ഷണ നിയമ പ്രകാരമു്ള്ള വകുപ്പുകളും ഇരുവര്‍ക്കുമെതിരെ ചുമത്തും. വന്യജീവി സംരക്ഷണ നിയമ പ്രകാരമു്ള്ള വകുപ്പുകളും ഇരുവര്‍ക്കുമെതിരെ ചുമത്തും. സുരേഷിന്റെ വീട്ടില്‍ നിന്ന് ഒരു മൂര്‍ഖന്‍ പാമ്പിനെക്കൂടി കണ്ടെടുത്തിട്ടുണ്ട്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്നും ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

ഉത്ര മരിക്കുന്നതിന് തൊട്ടുമുമ്പ് ശിശുക്ഷേമ സമിതിയുടെ ഉത്തരവുമായി എത്തി ഒന്നര വയസ്സുള്ള മകനെ വീട്ടിലേക്ക് സൂരജ് കൊണ്ടുപോകുകയും ചെയ്തിരുന്നു. കുട്ടി ഇപ്പോള്‍ സൂരജിന്റെ മാതാപിതാക്കളുടെ സംരക്ഷണയിലാണ്. എന്നാല്‍ കുട്ടിയെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഉത്രയുടെ മാതാപിതാക്കളും രംഗത്ത് എത്തിയിട്ടുണ്ട്. സൂരജിന്റെ കുടുംബത്തില്‍ തന്നെ ക്രിമിനല്‍ സ്വഭാവമുള്ളവരാണെന്നാണ് ഉത്രയുടെ മാതാപിതാക്കളുടെ ആരോപണം. എന്നാല്‍ കുട്ടിയെ നിയമപരമായാണ് ലഭിച്ചതെന്നും കുഞ്ഞിനെ നോക്കിയത് തങ്ങൾ ആണെന്നുമാണ് സൂരജിന്റെ മാതാപിതാക്കള്‍ പറയുന്നത്.