'സാമ്പത്തിക് പാക്കേജിന്റെ ആവശ്യമില്ല'; ബി.ജെ.പിയെ തള്ളി ഉദ്ധവ് താക്കറെ
by ന്യൂസ് ഡെസ്ക്മുംബൈ: കൊവിഡ് പ്രതിസന്ധിയെ നേരിടാന്‍ പ്രത്യേക സമ്പാത്തിക പാക്കേജിന്റെ ആവശ്യമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കൊവിഡ് പ്രതിസന്ധിയെ നേരിടാന്‍ സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് ബി.ജെ.പി മുന്നോട്ട് വന്നിരുന്നു. ഈ ആവശ്യമാണ് താക്കറെ തള്ളിക്കളഞ്ഞത്.
നേരത്തെ സാമ്പത്തിക പാക്കേജ് നല്‍കിയിരുന്നെങ്കിലും അതിന്റെ ഫലമൊന്നും കാര്യമായി കാണാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
”നേരത്തെ, ലക്ഷക്കണക്കിന് കോടി രൂപയുടെ പാക്കേജുകള്‍ നല്‍കിയിരുന്നുവെങ്കിലും അതിന്റെ ഗുണം വളരെ കുറച്ചുമാത്രമാണ് കാണാന്‍ കഴിഞ്ഞിട്ടുള്ളത്,” താക്കറെ പറഞ്ഞു.
രജിസ്റ്റര്‍ ചെയ്ത ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ‘മഹാത്മാ ജ്യോതിറാവു ഫൂലെ ജാന്‍ ആരോജ്യ പദ്ധതിയുടെ ഗുണം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, മഹാരാഷ്ട്രയിലെ കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തിന്റെ സഹായം മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ നിന്നുമുള്ള ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സഹായമാണ് മഹാരാഷ്ട്ര ആവശ്യപ്പെട്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് മഹാരാഷ്ട്ര മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയ്ക്ക് കത്തയച്ചിരുന്നു.
വിദഗ്ധരായ 50 ഡോക്ടര്‍മാരെയും നഴ്‌സുമാരെയും അയക്കണമെന്നാണ് മഹാരാഷ്ട്ര ആവശ്യപ്പെട്ടിരിക്കുന്നത്.