സംസ്കാരത്തിനു ഇടമില്ലാതെ വന്നതോടെ ഹിന്ദു വയോധികയ്‌ക്ക് മസ്ജിദിന്റെ ഭൂമിയിൽ സംസ്കാരം
by ന്യൂസ് ഡെസ്ക്പവാട്ടി: രണ്ട് സെന്റ് ഭൂമിയിൽ താമസിക്കുന്ന വീട്ടമ്മയുടെ മൃതദേഹം സംസ്കരിക്കാൻ ഇടമില്ലാതെ വലഞ്ഞ ബന്ധുക്കൾക്ക് ആശ്വാസമായി പുതുമനശ്ശേരി ജുമാ മസ്ജിദ്. മസ്ജിദിന്റെ ഭൂമിയിൽ അന്ത്യകർമ്മങ്ങൾക്ക് സ്ഥലമൊരുക്കി നൽകിയാണ് മഹല്ല് കമ്മിറ്റി റമദാൻ ദിനത്തിൽ മാതൃകയായത്. പുതുമനശ്ശേരി കൂത്താട്ടിൽ അയ്യപ്പന്റെ ഭാര്യ തങ്ക(78) യുടെ മൃതദേഹമാണ് മസ്ജിദിന്റെ ഭൂമിയിൽ സംസ്കരിച്ചത്.
വീടിരിക്കുന്ന ആകെയുള്ള രണ്ട് സെന്റ് ഭൂമിയിൽ അമ്മയുടെ മൃതദേഹം സംസ്കരിക്കാൻ സാധിക്കില്ലെന്നു മനസിലായതോടെ മകൻ രാജേഷ് സി.പി.ഐ.എം. പുതുമനശ്ശേരി ബ്രാഞ്ച് അംഗം കൊടുവീട്ടിൽ ഇബ്രാഹിമിന്റെ സഹായം തേടുകയായിരുന്നു. ഇബ്രാഹിം മഹല്ല് അംഗങ്ങളുമായി സംസാരിച്ചു മൃതദേഹം മസ്ജിദ് വളപ്പിൽ സംസ്കരിക്കാൻ സൗകര്യം ചെയ്ത് നൽകുകയായിരുന്നു. മഹല്ല് പ്രസിഡന്റ് അബ്ദുൽ അസീസ്, സുതാനത്ത് സെക്രട്ടറി അബ്ദുൽ മനാഫ് എന്നിവർ തീരുമാനത്തിന് പൂർണ പിന്തുണ നൽകുകയായിരുന്നു
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക