https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/5/25/india-covid-19-popy.jpg

ഇറാനെ മറികടന്ന് ഇന്ത്യ; 24 മണിക്കൂറിനിടെ 156 മരണം; രോഗബാധിതർ 1,38,845

by

ന്യൂഡൽഹി∙ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,977 കോവിഡ് 19 പോസിറ്റീവ് കേസുകളും 156 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 1,38,845 ആയി ഉയർന്നു. മരണസംഖ്യ 4,021 ആയി. ഇറാനെ മറികടന്ന് ഇന്ത്യ 10–ാം സ്ഥാനത്തെത്തി. നിലവിൽ 77,103 പേരാണ് ചികിൽസയിലുള്ളത്. 57,720 പേർ രോഗമുക്തി നേടി.

ഏറ്റവും കൂടുതൽ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് ഇതുവരെ 50,231 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 1,635 ആയി ഉയർന്നു. ഞായറാഴ്ച റിപ്പോർട്ട് ചെയ്ത 70% മരണവും മഹാരാഷ്ട്രയിലാണ്.

16,277 കേസുകൾ റിപ്പോർട്ട് ചെയ്ത തമിഴ്നാട് ആണ് രണ്ടാം സ്ഥാനത്ത്. സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 111 ആയി. 392 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഗുജറാത്തിൽ ആകെ രോഗികളുടെ എണ്ണം 14,056 ആയി ഉയർന്നു. 858 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.

English Summary: India Covid-19 updates