കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനിടെ പുതിയ വെളിപ്പെടുത്തൽ, വുഹാനിലെ ലാബില്‍ മൂന്ന് തരം കൊറോണ വൈറസ് ഉണ്ടെന്ന് ഡയറക്ടർ
by kvartha deskബെയ്ജിംഗ്: (www.kvartha.com 25.05.2020) ലോകമൊട്ടുക്ക് കോവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്നതിനിടെ വെളിപ്പെടുത്തലുമായി ചൈന വുഹാനിലെ ലാബ് ഡയറക്ടര്‍ വാങ് യാന്‍യി. മൂന്ന് തരം കൊറോണ വൈറസ് ലാബില്‍ ഉണ്ടെന്നാണ് ലാബ് ഡയറക്ടര്‍ വാങ് യാന്‍യി വെളിപ്പെടുത്തിയിരിക്കുന്നത്. ലാബിലുള്ള വൈറസ് വവ്വാലുകളില്‍ ഉള്ളതാണ്. കോവിഡ് 19 അല്ല ലാബിലുള്ളതെന്നും അതിന്റെ ജനിതകഘടന വ്യത്യസ്തമാണെന്നും അദ്ദേഹം പറയുന്നു. വൈറസ് വ്യാപനത്തെ സംബന്ധിച്ച ട്രംപിന്റെ വാദം വ്യാജമാണെന്നും ഡയറക്ടര്‍ പറഞ്ഞു. കൊറോണബാധിതരുടെ എണ്ണം വർധിക്കുകയാണ്. മരണനിരക്കും ഉയരുന്നു. ഇതുവരെ മൂന്നര ലക്ഷത്തോളം പേര്‍ ലോകത്താകെ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. 'വുഹാനിലെ ലാബ് ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്, നിലവിലുള്ള കൊറോണയുടെ വീര്യം ഈ വൈറസുകള്‍ക്കില്ല.' യാന്‍യി പറഞ്ഞു. വൈറസിന്റെ ജനിതക ഘടനയനുസരിച്ച് ലാബില്‍ നിര്‍മിച്ചവയല്ലെന്നാണ് കണ്ടെത്തല്‍. വാങ് യാന്‍യിയുടെ വെളിപ്പെടുത്തൽ ഇതിനകം ലോകമെങ്ങുമുള്ള ആരോഗ്യപ്രവർത്തകർക്കിടയിലും ഗവേഷകർക്കിടയിലും സജീവ ചർച്ചയായി.
ലോകത്തെ കടുത്ത ആശങ്കയിലാക്കുകയും നിരവധി പേരുടെ മരണത്തിനു വഴിയൊരുക്കുകയും ചെയ്ത കൊറോണ വൈറസ് ചൈനയിലെ വുഹാനിലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇതിന്റെ പ്രഭവകേന്ദ്രം എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ചൈനയെ കുറ്റപ്പെടുത്തുമ്പോഴും കൃത്യമായ തെളിവുകള്‍ ആരുടെ പക്കലുമില്ല. വവ്വാലുകളില്‍ നിന്നാണ് വൈറസ് മനുഷ്യരിലെത്തിയതെന്നാണ് കരുതുന്നത്. വുഹാനിലെ വൈറോളജി ലാബില്‍ നിന്നാണ് വൈറസ് വെറ്റ് മാര്‍ക്കറ്റിലേക്ക് എത്തിയതെന്ന ആരോപണം അമേരിക്കയടക്കമുള്ള രാജ്യങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ ഇത് ചൈന നിഷേധിച്ചു. രോഗവ്യാപനവിവരവും മറ്റും ചൈന മറച്ചുവെച്ചുവെന്നും ചൈനക്ക് സഹായകരമായ നിലപാടാണ് ലോകാരോഗ്യസംഘടന കൈക്കൊള്ളുന്നതെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിമർശിച്ചിരുന്നു. ഇതിനിടയിലാണ് പുതിയ വെളിപ്പെടുത്തലുമായി വുഹാൻ ലാബ് ഡയറക്ടർ രംഗത്തുവന്നിരിക്കുന്നത്. നിലവില്‍ കൊറോണയുടെ പേരില്‍ ചൈന യു എസ് ബന്ധം വഷളായിരിക്കുകയാണ്.
Summary: Wuhan lab had three live bat coronaviruses: Chinese state media