ജിയോ മാര്‍ട്ട്‌ഡോട്ട്‌കോമിലൂടെ ഇനി സാധനങ്ങള്‍ വാങ്ങാം; ഡെലിവറി ചാര്‍ജില്ലാതെ വീട്ടിലെത്തിക്കും

ജിയോമാര്‍ട്ട് ഡോട്ട് കോം എന്ന വെബ് സൈറ്റ് വഴി ഓര്‍ഡര്‍ നല്‍കുന്നതിനാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. മൊബൈല്‍ ആപ്പും വൈകാതെ എത്തും. സൈറ്റ് തുറന്നുവരുമ്പോള്‍ നിങ്ങളുടെ പിന്‍കോഡ് നല്‍കിയാല്‍ അവിടെ സേവനം ലഭ്യമാകുമോയെന്ന് അറിയാം.

https://www.mathrubhumi.com/polopoly_fs/1.4782034.1590379016!/image/image.jpg_gen/derivatives/landscape_894_577/image.jpg

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിനുകീഴിലുള്ള ഇ- കൊമേഴ്‌സ് കന്പനിയായ ജിയോ മാര്‍ട്ട് കൂടുതല്‍ നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. നവിമുംബൈ, താനെ, കല്യാണ്‍ എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ആദ്യം പ്രവര്‍ത്തനം.

ജിയോമാര്‍ട്ട് ഡോട്ട് കോം എന്ന വെബ് സൈറ്റ് വഴി ഓര്‍ഡര്‍ നല്‍കുന്നതിനാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. മൊബൈല്‍ ആപ്പും വൈകാതെ എത്തും. സൈറ്റ് തുറന്നുവരുമ്പോള്‍ നിങ്ങളുടെ പിന്‍കോഡ് നല്‍കിയാല്‍ അവിടെ സേവനം ലഭ്യമാകുമോയെന്ന് അറിയാം.

50,000ലധികം പലചരക്ക്, എഫ്എംസിജി, ഭക്ഷ ഉത്പന്നങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍  എന്നിവ സൈറ്റുവഴി വാങ്ങാമെന്ന് കമ്പനി അവകാശപ്പെടുന്നു. ഡെലിവറി ചാര്‍ജും ഒഴിവാക്കിയിട്ടുണ്ട്. 

റിലയന്‍സ് റീട്ടെയില്‍ സ്മാര്‍ട്ട്, റിലയന്‍സ് ഫ്രഷ് സ്റ്റോറുകളുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍. റിലയന്‍സ് സ്മാര്‍ട്ട് ഡോട്ട് ഇന്‍ എന്ന വെബ്‌സൈറ്റ് ജിയോമാര്‍ട്ട് ഡോട്ട്‌കോമിലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. 

JioMart website goes live across in India