തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനുള്ളില്‍ 765 പുതിയ കൊവിഡ് കേസുകള്‍; 8മരണം
by ന്യൂസ് ഡെസ്ക്ചെന്നൈ: തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 765 പുതിയ കൊവിഡ് കേസുകളും 8മരണവും. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 16,277 ആയി.
7839 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കൊവിഡ് മൂലം സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 111 ആയി.
തമിഴ്‌നാട് ആരോഗ്യവകുപ്പ് ഇതുസംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വിട്ടു. ഞായറാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 587 പേരും ചെന്നൈയില്‍ ഉള്ളവരാണ്.
ഒരാള്‍ ദുബായില്‍നിന്ന് എത്തിയതാണ് മഹാരാഷ്ട്രയില്‍നിന്ന് എത്തിയ 39 പേര്‍ക്കും, പശ്ചിമ ബംഗാളില്‍നിന്ന് എത്തിയ രണ്ടുപേര്‍ക്കും, കേരളം, കര്‍ണാടക, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍നിന്നും എത്തിയ ഓരോരുത്തര്‍ക്കും വീതം വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
833 പേര്‍ക്ക് ഞായറാഴ്ച കൊവിഡ് ഭേദമായതായും ആരോഗ്യവകുപ്പ് പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 8324 ആയി.
നിലവില്‍ 5643 പേര്‍ ആശുപത്രികളില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക