https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/5/25/covid-world-popy.jpg

ലോകത്ത് രോഗികളുടെ എണ്ണം 54,05,029 ആയി; രണ്ടാം സ്ഥാനത്ത് ബ്രസീൽ

by

വാഷിങ്ടൻ∙ ലോകത്ത് കോവിഡ്–19 രോഗികളുടെ എണ്ണം 54,05,029 ആയി. ഇതുവരെ മരിച്ചവരുടെ എണ്ണം 3,44,997. ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ യുഎസിലാണ്. ഇതുവരെ 16,42,021 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 97,689 പേർ മരിച്ചു.

കോവിഡ് രോഗികളുടെ എണ്ണത്തിൽ ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. 3,63,211 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരിച്ചവരുടെ എണ്ണം 22,666 ആയി. മൂന്നാം സ്ഥാനത്തുള്ള റഷ്യയിൽ 3,44,481 കോവിഡ് രോഗികളുണ്ട്. അതേസമയം, മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് റഷ്യയിൽ മരണ സംഖ്യ കുറവാണ്. ഇതുവരെ 3,541 മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഇന്ത്യയിൽ രോഗ ബാധിതരുടെ എണ്ണം 1,38,536 ആയി. 4,024 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.

English Summary: Covid-19 World Updates