പരസ്പര സമ്മതത്തോടെയുള്ള ശാരീരികബന്ധം ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ല; ഒറീസ്സ ഹൈക്കോടതി
ഭുവനേശ്വര്‍: പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാല്‍സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ഒറീസ്സ ഹൈക്കോടതി. വിവാഹം ചെയ്യാമെന്ന ഉറപ്പിനെ തുടര്‍ന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാല്‍സംഗത്തിന്റെ പരിധിയില്‍ വരില്ലെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി ചീഫ് ജസറ്റിസ് എസ് കെ പാണിഗ്രാഹിയുടേതാണ് സുപ്രധാന വിധി പ്രസ്താവന.
ബലാല്‍സംഗക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത യുവാവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കി യുവാവ് പീഡിപ്പിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ നവംബറിലാണ് കോരപുത് സ്വദേശിനിയായ 19 കാരി പോലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ പരാതിയില്‍ യുവാവിനെ ആറ് മാസം മുന്‍പാണ് പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ജയിലില്‍ പാര്‍പ്പിക്കുകയായിരുന്നു. ഇതിനിടെ ജാമ്യത്തിനായി യുവാവ് കീഴ്‌ക്കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളി.
ശാരീരിക ബന്ധത്തിന് യുവതിയുടെ സമ്മതം ഉണ്ടെന്ന് നിരീക്ഷിച്ച കോടതി ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗം ആകില്ലെന്ന് വ്യക്തമാക്കി. യുവതിയും യുവാവും തമ്മില്‍ നാലുവര്‍ഷമായി ബന്ധമുണ്ട്. ഇതിനിടയില്‍ യുവതി രണ്ട് തവണ് ഗര്‍ഭിണിയാവുകയും യുവാവ് ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള മരുന്ന് കഴിപ്പിച്ചതായും പരാതിയില്‍ യുവതി പറഞ്ഞു. കീഴ്‌ക്കോടതി അപേക്ഷ തള്ളിയതിനെ തുടര്‍ന്ന് യുവാവ് ഹെക്കോടതിയെ സമീപിക്കുകയായിരുന്നു.