ഓരോ വര്‍ഷവും പുതിയ പ്രതിസന്ധിയോട് പൊരുതേണ്ടി വന്നു; നിപ്പയും ഓഖിയും പ്രളയവും കേരളം നേരിട്ടു

by

തിരുവനന്തപുരം: (www.kvartha.com 25.05.2020) ഓരോ വര്‍ഷവും പുതിയ പ്രതിസന്ധിയോട് പൊരുതേണ്ടി വന്നു. നിപ്പയും ഓഖിയും പ്രളയവും കേരളം നേരിട്ടു. ഓരോ വര്‍ഷവും പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിക്കാനായി. കേന്ദ്രത്തില്‍ നിന്നും അര്‍ഹമായ സഹായം കിട്ടുന്നില്ല. കിഫ് ബി വഴി 50,000 കോടിയുടെ പശ്ചാത്തല സൗകര്യ വികസനമാണ് ലക്ഷ്യം. 

മസാല ബോണ്ടുവഴി 2150 കോടി സമാഹരിച്ചു. കോവിഡ് പ്രതിരോധത്തിന് ആര്‍ദ്രം മിഷന്‍ സഹായകമായി. ചെലവ് 20ശതമാനം വരെ കൂടും. എല്‍ ഡി എഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

https://1.bp.blogspot.com/-3NSLIhNtGpQ/XstlhbrGHFI/AAAAAAAB1Gk/5i7rXNd6xaUHVQMURmv2oU_66HRMIdMfQCLcBGAsYHQ/s1600/Pinarayi--Vijayan.jpg

അഞ്ചുവര്‍ഷം കൊണ്ട് രണ്ടുലക്ഷം പട്ടയമാണ് ലക്ഷ്യം. ഇതിനകം 1,43000 പട്ടയം നല്‍കി. 35,000 പട്ടയം കൂടി ഈ വര്‍ഷം നല്‍കും. കുടുംബശ്രീയില്‍ റെക്കോര്‍ഡ് വളര്‍ച്ച. അഡ്വാന്‍സ് വൈറോളജി ഇസ്റ്റിറ്റിയൂട്ട് സ്ഥാപിക്കാനായി. ക്ഷേമ പെന്‍ഷനായി 23,480കോടി നല്‍കാനായി. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യമായി അരി നല്‍കി.

എല്ലാ മേഖലയിലും വേദന സുരക്ഷ ഉറപ്പാക്കി. പ്രതിസന്ധിയിലും വികസനരംഗം തളര്‍ന്നില്ല. ദുരിതാശ്വാസ നിധിയുടെ വിതരണത്തില്‍ കാതലായ മാറ്റം വരുത്തി. ഓണ്‍ലൈന്‍ ആയി അപേക്ഷിച്ചാല്‍ സഹായം. അതിഥി തൊഴിലാളികള്‍ക്കായി ഒരുക്കിയ സൗകര്യം ലോകശ്രദ്ധ നേടി.

Keywords: Chief Minister Pinarayi Vijayan Press Meet on 4th Year anniversary, Thiruvananthapuram, News, Report, Politics, Celebration, Press meet, Chief Minister, Pinarayi vijayan, Kerala.