സ്വകാര്യ വ്യക്തിയുടെ കിണര്‍ വറ്റിക്കുന്നതിനിടെ നിരോധിച്ച 1000 രൂപയുടെ അഴുകിയ നോട്ടുകെട്ടുകളടങ്ങിയ ലോക്കര്‍ കണ്ടെത്തി

by

തൃശ്ശൂര്‍: (www.kvartha.com 25.05.2020) സ്വകാര്യ വ്യക്തിയുടെ കിണര്‍ വറ്റിക്കുന്നതിനിടെ നിരോധിച്ച 1000 രൂപയടങ്ങിയ ലോക്കര്‍ കണ്ടെത്തി. കുന്നംകുളം പെലക്കാട്ടുപയ്യൂരിലായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ലോക്കര്‍ പുറത്തെടുത്തു.

https://1.bp.blogspot.com/-7mT8b5G_Xhw/Xstopm-mXTI/AAAAAAAAP2o/s1Tt9hwO7N8rSKNNa7xRHbRn3TuhbsTogCLcBGAsYHQ/s1600/locker.jpg

പൂട്ടിയ നിലയില്‍ കണ്ട ലോക്കര്‍ പൊളിച്ച് നോക്കിയപ്പോള്‍ നിരോധിച്ച 1000 രൂപയുടെ നോട്ട് കെട്ടുകള്‍ അഴുകിയ നിലയില്‍ കണ്ടെത്തി. മോഷ്ടാക്കള്‍ അടിച്ചുമാറ്റി കൊണ്ടുപോകുമ്പോള്‍ കിണറ്റില്‍ ഉപേക്ഷിച്ചതാകാമെന്നാണ് കരുതുന്നത്.

കുന്നംകുളം സിഐ കെ ജി സുരേഷിന്റെ നേതൃത്വത്തില്‍ എ എസ് ഐ പ്രേംജിത്ത്, സി പി ഒമാരായ സുമേഷ്, മെല്‍വിന്‍, ഹരികൃഷ്ണന്‍, അഭിലാഷ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Keywords: News, Kerala, Thrissur, Local-News, Well, Police, The locker was found in well