കുടിയേറ്റ തൊഴിലാളി കുടുംബങ്ങളിലെ 9 പേരെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി കൊന്ന് കിണറ്റില്‍ തള്ളി; പ്രതിയും കൂട്ടാളിയും അറസ്റ്റില്‍
by kvartha preതെലങ്കാന: (www.kvartha.com 25.05.2020) തെലങ്കാനയില്‍ മൂന്ന് കുടിയേറ്റ തൊഴിലാളി കുടുംബങ്ങളിലെ ഒമ്പതു പേരെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി കൊന്ന് കിണറ്റില്‍ തള്ളിയതാണെന്ന് പൊലീസിന്റെ സ്ഥിരീകരണം. കൊലപാതകം ആസൂത്രണം ചെയ്ത ബിഹാര്‍ സ്വദേശി സഞ്ജയ്കുമാറിനെയും കൂട്ടാളി മോഹനേയും പൊലീസ് അറസ്റ്റ് ചെയ്തു.
തെലങ്കാന വാറങ്കലിലെ ചണച്ചാക്ക് നിര്‍മാണ കമ്പനിയിലെ തെഴിലാളിയായ മുഹമ്മദ് മക് സൂദ് അലാം അദ്ദേഹത്തിന്റെ ഭാര്യ നിഷ, മക്കള്‍, മറ്റൊരു തൊഴിലാളിയായ ശ്രീറാം ഇയാളുടെ ഭാര്യ, മക്കള്‍ എന്നിവരടക്കം ഒമ്പത് പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളാണ്. ലോക് ഡൗണിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസമായി ഇവര്‍ക്ക് തൊഴിലുണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണമാണ് കുടുംബം ആത്മഹത്യ ചെയ്തതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.
എന്നാല്‍ രണ്ടുമാസമായി തൊഴില്‍ ഇല്ലെങ്കിലും ഇവര്‍ക്ക് താമസിക്കാനിടവും മൂന്നുനേരം കൃത്യമായി ഭക്ഷണവും എത്തിക്കുന്നുണ്ടെന്ന് തൊഴില്‍ ഉടമ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിനിടെ കുടുംബത്തെ പെട്ടെന്ന് കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി സമീപത്തെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മുഹമ്മദ് മക്‌സൂദിന്റെ മകളുടെ കുട്ടിയുടെ ജന്മദിനം ആഘോഷിച്ചിരുന്നുവെന്നും അന്ന് തൊട്ടടുത്ത ഫാക്ടറിയില്‍ താമസിക്കുന്ന തൊഴിലാളി കുടുംബത്തേയും ക്ഷണിച്ചിരുന്നുവെന്നും കണ്ടെത്തി. ഇവരുടെ താമസ സ്ഥലത്ത് നടത്തിയ തെരച്ചിലില്‍ കൂള്‍ ഡ്രിങ്ക്‌സിന്റേയും മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളുടേയും അവശിഷ്ടങ്ങളും കണ്ടെത്തി. തുടര്‍ന്നാണ് ഭക്ഷണ പദാര്‍ത്ഥത്തില്‍ വിഷം ചേര്‍ത്ത് ആരെങ്കിലും കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതാകാം എന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നത്.
ബിഹാര്‍ സ്വദേശികളായ സഞ്ജയ് കുമാറും മോഹനും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് പൊലീസ് പറയുന്നു. സഞ്ജയ് കുമാറിന് മക്‌സൂദിന്റെ മകളുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇത് തകര്‍ന്നതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. ഫൊറന്‍സിക് റിപ്പോര്‍ട്ട് കൂടി വരാന്‍ കാത്തിരിക്കുകയാണ് പൊലീസ്.
Keywords: Family, friends of migrant workers murdered as part of a planned plot, Local-News, News, Trending, Killed, Crime, Criminal Case, Arrested, Police, National.