മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന് കോവിഡ് സ്ഥിരീകരിച്ചു; കുടുംബം ക്വാറന്റൈനില്‍; സംസ്ഥാനത്തെ രോഗികളുടെ എണ്ണം 50,000 കടന്നു
by kvartha preമുംബൈ: (www.kvartha.com 25.05.2020) മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രിയും മുന്‍മുഖ്യമന്ത്രിയുമായ അശോക് ചവാന് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് അശോക് ചവാനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ വസതിയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അസുഖം സ്ഥിരീകരിച്ചത്.
ആദ്യ പരിശോധനയില്‍തന്നെ ചവാന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ മന്ത്രിയുടെ കുടുബത്തെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. നേരത്തെ ഭവനവകുപ്പ് മന്ത്രി ജിതേന്ദ്ര ആവാഡിനും രോഗം സ്ഥിരീകരിച്ചിരുന്നു.
അതേസമയം, മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഞായറാഴ്ച മാത്രം 3041 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗികളുടെ എണ്ണം അമ്പതിനായിരം കടന്നു. വൈറസ് ബാധയെ തുടര്‍ന്ന് ഞായറാഴ്ച മാത്രം 58 പേരാണ് മരിച്ചത്. ഇതുവരെ 50,231 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 33,996 പേര്‍ ചികിത്സയിലുണ്ട്. 14,600 പേര്‍ രോഗമുക്തരായി. ഇതുവരെയുള്ള മരണം 1635.
അതിനിടെ രോഗം നിയന്ത്രണവിധേയമാക്കാന്‍ സാധിക്കാത്തതിനാല്‍ മേയ് 31 ന് ശേഷവും ലോക്ഡൗണ്‍ നീട്ടേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സൂചിപ്പിച്ചു. അതിനിടെ രാജ്യത്ത് തുടര്‍ച്ചയായി അഞ്ചാം ദിവസവും ആറായിരത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച 6575 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ മരണം 4014 ആയി. 57,429 പേര്‍ രോഗമുക്തരായി. 1,38,041 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
Keywords: Former Maharashtra CM Ashok Chavan tests positive for coronavirus, Mumbai, News, Hospital, Treatment, Minister, Family, National, Health, Health & Fitness.