കോഴിക്കോട് ചികിത്സയിലുള്ള കൊവിഡ് രോഗിയുടെ നില ഗുരുതരം; എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന കാര്യത്തില്‍ അവ്യക്തത, സമ്പര്‍ക്കം പുലര്‍ത്തിയ അഞ്ച് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

by

കോഴിക്കോട്: (www.kvartha.com 25.05.2020) കോഴിക്കോട് ചികിത്സയിലുള്ള കൊവിഡ് രോഗിയുടെ നില ഗുരുതരം. രോഗബാധിതയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ധര്‍മ്മടം സ്വദേശിയായ 63 കാരിയുടെ നിലയാണ് ഗുരുതരമായി തുടരുന്നത്. പക്ഷാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

https://1.bp.blogspot.com/--Ou5hjszAm0/XstddlKCseI/AAAAAAAAP2g/ejRdQORm3-oUbezHWkFGo_OQjwZtHh7_QCLcBGAsYHQ/s1600/medical-vcollege%252C-health.jpg

രോഗിക്ക് വൈറല്‍ ന്യൂമോണിയകൂടി ബാധിച്ചതോടെ നില ഗുരുതരമാവുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കൊവിഡ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലാണ് ഇവരുള്ളത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ക്ക് കൊവിഡ് ബാധിച്ചതില്‍ കൃത്യമായ സൂചന ഇതുവരെ ആരോഗ്യവകുപ്പിന് ലഭിച്ചിട്ടില്ല.

Keywords: News, Kerala, Local-News, Trending, COVID19, Kozhikode, Medical College, Health, Hospital, Treatment, Kozhikkode Covid Patient in Critical Condition