കോവിഡ് ബാധിതര്‍ 55 ലക്ഷത്തിലേക്ക്; അമേരിക്കയിൽ മരണം ഒരു ലക്ഷത്തോടടുക്കുന്നു
വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് വ്യാപനത്തിന്റെ നിരക്ക് ആശങ്ക ഉയര്‍ത്തി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ലോകത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 54 ലക്ഷം കടന്നു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് പ്രകാരം 54,05,029 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 3,44,997 പേര്‍ മരിച്ചു.
ഏറ്റവും കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയിലാണ്. 16,42,021 കോവിഡ് 19 പോസിറ്റീവ് കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 97,689 പേര്‍ ഇവിടെ മരിച്ചു. ഇതില്‍ 29,141 മരണങ്ങളും സംഭവിച്ചത് ന്യൂയോര്‍ക്കിലാണ്.
രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനം ബ്രസീലിനാണ്. ബ്രസീലില്‍ ഇതുവരെ 363211 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 22,666 പേരാണ് ഇവിടെ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. റഷ്യയില്‍ 34481 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടെ മരണ നിരക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. 3541 പേരാണ് റഷ്യയില്‍ മരിച്ചത്.
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1,38,536 ആയി ഉയര്‍ന്നു. കോവിഡ് ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ പത്താംസ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയില്‍ 4,024 പേരാണ് രോഗബാധിതരായി മരിച്ചത്.
രാജ്യം | കേസുകള്‍ | മരണം |
യുകെ | 260916 | 36875 |
സ്‌പെയിന്‍ | 235772 | 28752 |
ഇറ്റലി | 229858 | 32785 |
ഫ്രാന്‍സ് | 182709 | 28370 |
ജര്‍മനി | 180328 | 8283 |
തുര്‍ക്കി | 156827 | 4340 |
ഇന്ത്യ | 138536 | 4024 |
ഇറാന്‍ | 135701 | 7417 |
പെറു | 119959 | 3456 |
content highlights: COVID-19 has infected approximately 54,64,585 people