കണ്ണൂരില്‍ നാല് പുതിയ ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

by

കണ്ണൂര്‍: (www.kvartha.com 25.05.2020) കണ്ണൂരിലെ പുതിയ ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 18 പ്രദേശങ്ങളെ കൂടി ഹോട്ട്സ്‌പോട്ടുകളാക്കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ പുതുതായി നാല് ഹോട്ട്സ്‌പോട്ടുകളാണുള്ളത്. കൂടാളി, കണിച്ചാര്‍, പെരളശ്ശേരി, പന്ന്യന്നൂര്‍ എന്നിവയാണ് പുതിയ ഹോട്ട്സ്‌പോട്ടുകള്‍.

കാസര്‍കോട് ജില്ലയിലെ കോടോം ബേളൂര്‍, പാലക്കാട് ജില്ലയിലെ അമ്പലത്തറ, വെള്ളിനേഴി, ഒറ്റപ്പാലം മുന്‍സിപ്പാലിറ്റി, വല്ലപ്പുഴ, പെരുമാട്ടി, മുണ്ടൂര്‍, കടമ്പഴിപ്പുറം, കോട്ടയം ജില്ലയിലെ വെള്ളാവൂര്‍, മീനടം, ആലപ്പുഴ ജില്ലയിലെ പാണ്ടനാട്, ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി, കോഴിക്കോട് ജില്ലയിലെ അഴിയൂര്‍, ഒഞ്ചിയം, നിലവില്‍ ആകെ 55 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

https://1.bp.blogspot.com/-s0vKybX26GE/XstAEwLcVqI/AAAAAAAAYkc/Xx2elt7HwDcXFcn8ooGQLQP3HoSlxcaYACLcBGAsYHQ/s1600/corona.jpg

Keywords: Kannur, News, Kerala, COVID19, Trending, Health, Hotspot, Covid 19; Four new hotspots in Kannur