മുടിക്കയം വനത്തില്‍ വന്‍ തീപിടിത്തം: ഏക്കര്‍ കണക്കിന് പ്രദേശം കത്തിനശിച്ചു

by

കണ്ണൂര്‍: (www.kvartha.com 25.05.2020) കേരള-കര്‍ണാടക അതിര്‍ത്തിയായ കണ്ണൂര്‍ മുടിക്കയം വനത്തില്‍ തീപിടിത്തം. ഞായറാഴ്ച രാത്രി പത്തരയോടെയാണ് തീപിടിത്തമുണ്ടായത്. വീണ് കിടന്നിരുന്ന മരങ്ങള്‍ക്കാണ് ആദ്യം തീപിടിച്ചത്. നാല് മണിക്കൂര്‍ നീണ്ടുനിന്ന പരിശ്രമത്തിലാണ് ഫയര്‍ഫോഴ്‌സ് സംഘം തീയണച്ചത്.

തീപിടിത്തത്തിന്റെ കാരണം ഇതു വരെ വ്യക്തമായിട്ടില്ല. പുലര്‍ച്ചെ വരെ ഏറെ സാഹസപ്പെട്ടാണ് അഗ്‌നിശമനാസേന തീയണച്ചത്. ഏക്കര്‍ കണക്കിന് വനപ്രദേശങ്ങള്‍ കത്തിനശിച്ചതായി വനപാലകര്‍ അറിയിച്ചു.

https://1.bp.blogspot.com/-odU8-I8ZV9o/Xss76-OLfDI/AAAAAAAAYkA/pS766LF-QQkF5vLLiQ3ldiZWGs11jScXwCLcBGAsYHQ/s1600/fire.jpg

Keywords: Kannur, News, Kerala, Fire, forest, Mudikkayam, Fire force, Forest fire at Mudikkayam in Kannur