http://www.metrovaartha.com/image/image.php?src=/uploads/news/25052015903861501089020430.jpg&w=710&h=400

കോവിഡ് 19 : കേരളത്തിൽ നിന്ന് ഡോക്റ്റർമാരേയും നഴ്സുമാരേയും സേവനം ആവശ്യപ്പെട്ട് മഹാരാഷ്ട്ര സർക്കാർ

വിദഗ്ധരായ 50 ഡോക്റ്റർമാരേയും 100 നഴ്സുമാരേയും അയക്കണമെന്നാണ് മഹാരാഷ്ട്രയുടെ ആവശ്യം. ഇത്രയും ആരോഗ്യപ്രവർത്തകരെ മുംബൈ, പുണെ എന്നിവിടങ്ങളിലേക്ക് അയക്കണമെന്നാണ് കത്തിലൂടെ മഹാരാഷ്ട്ര സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടത്

കാസർഗോഡ്: വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് ചികിത്സയ്ക്കായി കേരളത്തിൽ നിന്ന് ഡോക്റ്റർമാരേയും നഴ്സുമാരേയും സേവനം ആവശ്യപ്പെട്ട് മഹാരാഷ്ട്ര സർക്കാർ. ഇക്കാര്യം ഉന്നയിച്ച് മഹാരാഷ്ട്ര മെഡിക്കൽ വിദ്യാഭ്യാസ ഡയറക്റ്റർ ടിപി ലഹാൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് കത്തയച്ചു. വിദഗ്ധരായ 50 ഡോക്റ്റർമാരേയും 100 നഴ്സുമാരേയും അയക്കണമെന്നാണ് മഹാരാഷ്ട്രയുടെ ആവശ്യം. ഇത്രയും ആരോഗ്യപ്രവർത്തകരെ മുംബൈ, പുണെ എന്നിവിടങ്ങളിലേക്ക് അയക്കണമെന്നാണ് കത്തിലൂടെ മഹാരാഷ്ട്ര സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടത്.

എന്നാൽ ജീവൻ പണയംവച്ച് ചെയ്യേണ്ട ജോലി ആയിട്ടും ഈ കോവിഡ് കാലത്തും സ്റ്റാഫ്‌ നഴ്സുമാർക്ക് ഓഫർ ചെയ്തിരിക്കുന്ന സാലറി വളരെ നിരാശാജനകമാണന്ന് വിവിധ സഘടകൾ പറയുന്നു.  വെറും 30000 രൂപ മാത്രമാണ് സ്റ്റാഫ്‌ നഴ്സിന് ഓഫർ ചെയ്തിരിക്കുന്ന ശമ്പളം.. ഡോക്റ്റർമാർക്ക് 80000രൂപയും സ്പെഷ്യലിസ്റ്റ് ഡോക്റ്റർമാർക്ക് രണ്ടു ലക്ഷവുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 3041 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 50000 കടന്നു. മരണസംഖ്യ 1635 ആയും ഉയർന്നു. ദിനംപ്രതി പോസ്റ്റീവ് കേസുകളും മരണവും ഉയരുന്ന സാഹചര്യത്തിലാണ് കേരളത്തിന്റെ സഹായവും മഹാരാഷ്ട്ര തേടിയത്.