മുംബൈയില്‍ നിന്ന് കാസര്‍ഗോട്ടേയ്ക്ക് ബസിലെത്തിയവര്‍ ഭക്ഷണം കഴിക്കാന്‍ ഉപയോഗിച്ച രണ്ട് ബസ് സ്റ്റോപ്പുകള്‍ അടച്ചു
ബസ് സ്റ്റോപ്പുകളിലും പരിസരങ്ങളിലും അണുനശീകരണം നടത്തി. മുംബൈയില്‍ നിന്നെത്തിയവര്‍ ഇന്നലെ രാത്രി 10.30ഓടെയാണ് പെര്‍വാഡ് ബസ് സ്റ്റോപ്പില്‍ ഭക്ഷണം കഴിക്കുകയും മുഖം കഴുകുകയുമൊക്കെ ചെയ്തത്.
കാസർഗോഡ്: മുംബൈയില്‍ നിന്ന് കാസര്‍ഗോട്ടേയ്ക്ക് ബസിലെത്തിയവര്‍ ഭക്ഷണം കഴിക്കാന്‍ ഉപയോഗിച്ച രണ്ട് ബസ് സ്റ്റോപ്പുകള്‍ അടച്ചു. ബസ് സ്റ്റോപ്പുകളിലും പരിസരങ്ങളിലും അണുനശീകരണം നടത്തി. മുംബൈയില്‍ നിന്നെത്തിയവര്‍ ഇന്നലെ രാത്രി 10.30ഓടെയാണ് പെര്‍വാഡ് ബസ് സ്റ്റോപ്പില്‍ ഭക്ഷണം കഴിക്കുകയും മുഖം കഴുകുകയുമൊക്കെ ചെയ്തത്.
ഇത് ശ്രദ്ധയില്‍പെട്ടവര്‍ കാസര്‍ഗോഡ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. പൊലീസ് കുമ്പള പഞ്ചായത്ത് സെക്രട്ടറിയേയും അറിയിച്ചു. രാവിലെയോടെ പഞ്ചായത്ത് നേതൃത്വം ഈ രണ്ട് ബസ് സ്റ്റോപ്പുകള്‍ അടച്ചിടുകയും പരിസരങ്ങളില്‍ മരുന്ന് തളിച്ച് അണുനശീകരണം നടത്തുകയുമായിരുന്നു.