നേട്ടങ്ങളുമായി വൈദ്യുതി ബോര്‍ഡ്
രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് വാഹന സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ നടപടി തുടങ്ങി. കെഎസ്ഇബി വൈദ്യുതി വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കും. 233 ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷന് സ്ഥാപിക്കാനും തീരുമാനിച്ച് തുടക്കമിട്ടു കഴിഞ്ഞു.
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് നീങ്ങുമ്പോള്‍ വികസന കുതിപ്പില്‍ മുന്നിലാണ് വൈദ്യുതി ബോര്‍ഡ്. നവീകരണം പ്രവര്‍ത്തനങ്ങളും പുതിയ പദ്ധതികളുമായി ഇന്ത്യയിലെ തന്നെ ഒന്നാം നിര വിതരണ കമ്പനിയാവുകയാണ് കെഎസ്ഇബി. മാറ്റങ്ങളുടെ നിരയില്‍ കേരളത്തെ മുന്നിലെത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ് ബോര്‍ഡ്.
രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് വാഹന സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ നടപടി തുടങ്ങി. കെഎസ്ഇബി വൈദ്യുതി വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കും. 233 ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷന് സ്ഥാപിക്കാനും തീരുമാനിച്ച് തുടക്കമിട്ടു കഴിഞ്ഞു. ഉത്പാദനശേഷിയില്‍ 228.81 മെഗാവാട്ട് വര്‍ധന, ജലവൈദ്യുത പദ്ധതി 24.1 മെഗാവാട്ട്, സൗരോര്‍ജം 177.71 മെഗാവാട്ട്, കാറ്റില്‍ നിന്ന് 27 മെഗാവാട്ട് എല്ലാവീടുകളും വൈദ്യുതി എത്തിച്ച ആദ്യ സംസ്ഥാനമെന്ന നേട്ടം. 175 കോടി ചെലവഴിച്ച് 1,50,219 കണക്ഷന് നല്കി. ഇതില്‍ 1,23,219 കണക്ഷന് ബിപിഎല്‍ വിഭാഗത്തിനും 17,545 പട്ടികവര്‍ഗ വിഭാഗത്തിനും.
പ്രസരണ, വിതരണ മേഖലയിലെ നഷ്ടം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍. പ്രസരണനഷ്ടം 3.74 ശതമാനത്തില്‍ എത്തിച്ചു. വിതരണ നഷ്ടം 9.07 ശതമാനവും. 10,000 കോടിയുടെ പ്രസരണ ശൃംഖല വികസന പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പ്രസരണ നഷ്ടത്തില്‍ 107.8 മെഗാവാട്ടിന്റെ കുറവും പ്രതിവര്‍ഷം 522 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലാഭവും.
ഉപഭോക്താക്കള്‍ക്ക് തടസരഹിതമായി വൈദ്യുതിവിതരണം സാധ്യമാക്കാനും വിതരണശൃഖല ശക്തിപ്പെടുത്താനുമായി 4000 കോടിയുടെ "ദ്യുതി' പദ്ധതി. 395 കോടിയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയായി. ഇടമണ്‍-കൊച്ചി പവര്‍ഹൈവേ യാഥാര്‍ഥ്യമാക്കിയതോടെ കൂടംകുളത്ത് നിന്നുള്ള വൈദ്യുതി ഇറക്കുമതിശേഷിയില് 800 മെഗാവാട്ടിന്റെ വര്‍ധന. പുഗലൂര്‍ മാടക്കത്തറ എച്ച്വിഡിസി ലൈന്‍ (2000 മെഗാവാട്ട്), ഉഡുപ്പി - കാസർഗോഡ് 400 കെവി ലിങ്ക്, കാസർഗോഡ് - വയനാട് 400 കെവി ലൈന്‍ നിര്‍മാണവും നടന്നുകൊണ്ടിരിക്കുകയാണ്.