കൊവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക്
ഇതുവരെ ലോകവ്യാപകമായി 54,97,998 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് കണക്കുകൾ. 3,46,685 പേർക്കാണ് വൈറസ് ബാധയേത്തുടർന്ന് ജീവൻ നഷ്ടമായത്.
വാഷിങ്ടൺ: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ ലോകവ്യാപകമായി 54,97,998 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് കണക്കുകൾ. 3,46,685 പേർക്കാണ് വൈറസ് ബാധയേത്തുടർന്ന് ജീവൻ നഷ്ടമായത്. ഇതുവരെ 23,01,990 പേർക്ക് മാത്രമാണ് രോഗമുക്തി നേടാനായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,205 പുതിയ കൊവിഡ് കേസുകളാണ് ലോകത്താകമാനം റിപ്പോർട്ട് ചെയ്തത്.
2,758 പേർക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് മൂലം ജീവൻ നഷ്ടമായത്. കൊവിഡ് ഏറ്റവുമധികം ബാധിച്ച അമെരിക്കയിൽ രോഗ ബാധിതരുടെ എണ്ണം 16.86 ലക്ഷം കടന്നു. 18,490 പേർക്കാണ് ഇവിടെ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ അമെരിക്കയിൽ രോഗബാധിതരുടെ എണ്ണം 16,86,436 ആയി ഉയർന്നു. 99,300 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചത്.
ഇതുവരെ 4,51,702 പേരാണ് രാജ്യത്ത് രോഗത്തെ അതിജീവിച്ചത്. അമെരിക്ക കഴിഞ്ഞാൽ കൂടുതൽ ആളുകൾ കൊവിഡ് ബാധിച്ച് മരിച്ചത് ബ്രിട്ടനിലാണ്. 36,793 പേരാണ് ഇവിടെ മരിച്ചത്. 2,59,559 പേർക്കാണ് ബ്രിട്ടനിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇറ്റലിയിൽ 32,785 പേരും കൊവിഡ് ബാധിച്ചു മരിച്ചു. 2,29,858 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.