കൊവിഡ് 19ൽ നിന്നു മോചിതയായ യുവതിക്കു സ്വന്തം ജന്മദിനത്തിൽ കൺമണി പിറന്നു
മാർച്ച് 21നാണ് സനത്തിന്‍റെ ഭർത്താവ് സണ്ണിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് സണ്ണിയെ ഒരു ഹോട്ടലിൽ സമ്പർക്കവിലക്കിലാക്കി. ഏതാനും ദിവസത്തിനുശേഷം സനത്തിനും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ, ഇവരെ മറ്റൊരു ഹോട്ടലിൽ സമ്പർക്കവിലക്കിലാക്കി.
ഷാർജ: കൊവിഡ് 19ൽ നിന്നു മോചിതയായ യുവതിക്കു സ്വന്തം ജന്മദിനത്തിൽ കൺമണി പിറന്നു. ഇന്ത്യക്കാരിയായ സനം (32) എന്ന യുവതിക്കാണു പിറന്നാൾ ദിനമായ 21ന് അജ്മാനിലെ തുംബൈ യൂണിവേഴ്സിറ്റി ആശുപത്രിയിൽ ആൺകുട്ടി പിറന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്ന് ആശുപത്രി അധികൃതർ.
മാർച്ച് 21നാണ് സനത്തിന്‍റെ ഭർത്താവ് സണ്ണിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് സണ്ണിയെ ഒരു ഹോട്ടലിൽ സമ്പർക്കവിലക്കിലാക്കി. ഏതാനും ദിവസത്തിനുശേഷം സനത്തിനും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ, ഇവരെ മറ്റൊരു ഹോട്ടലിൽ സമ്പർക്കവിലക്കിലാക്കി. ഗർഭിണിയായ ഇന്ത്യൻ യുവതിയും മകനും ഒരു ഹോട്ടലിലും ഭർത്താവ് മറ്റൊരു ഹോട്ടലിലും സമ്പർക്ക വിലക്കിൽ കഴിയുന്നത് അന്നു വാർത്തയായിരുന്നു. ആദ്യം സണ്ണിയും ഈ മാസം ആദ്യം സനവും രോഗമുക്തി നേടി. ഈ മാസം 22നായിരുന്നു സനത്തിന് പ്രസവത്തീയതി നിശ്ചയിച്ചിരുന്നത്. ആരോഗ്യകാരണങ്ങളാൽ ഒരു ദിവസം മുൻപേ സിസേറിയൻ നടത്താൻ തീരുമാനിക്കുകയായിരുന്നു ഡോക്റ്റർമാർ. അതു സനത്തിന്‍റെ ജന്മദിനത്തിലായി എന്നതു യാദൃച്ഛികത.