http://www.metrovaartha.com/image/image.php?src=/uploads/news/25052015904223901549145649.jpg&w=710&h=400

ലോ​ക്ഡൗ​ണി​ലും നേ​ട്ട​ങ്ങ​ളു​മാ​യി എ​ച്ച്ഐ​എ​ല്‍ (​ഇ​ന്ത്യ)

ഗ​വ​ണ്‍മെ​ന്‍റു​ക​ള്‍ ത​മ്മി​ലു​ള്ള ക​രാ​ര്‍ പ്ര​കാ​രം ഇ​റാ​ന്‍റെ വെ​ട്ടു​കി​ളി നി​യ​ന്ത്ര​ണ പ​രി​പാ​ടി​ക്കാ​യി 25 മെ​ട്രി​ക് ട​ണ്‍ മാ​ല​ത്തി​യോ​ണ്‍ ടെ​ക്നി​ക്ക​ലി​ന്‍റെ ഉ​ത്പാ​ദ​ന പ്ര​ക്രി​യ​യി​ലാ​ണ് എ​ച്ച്ഐ​എ​ല്‍ ഇ​പ്പോ​ള്‍. ഈ ​ഉ​ത്പ​ന്നം ഉ​ത്പാ​ദി​പ്പി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ആ​ണ് എ​ച്ച്ഐ​എ​ല്ലി​നെ സ​മീ​പി​ച്ച​ത്.

ന്യൂ​ഡ​ല്‍ഹി: കൊ​വി​ഡ്-19 ച​ര​ക്കു​നീ​ക്ക​ത്തി​ന്   വെ​ല്ലു​വി​ളി ഉ​യ​ര്‍ത്തി​യ​പ്പോ​ഴും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ എ​ച്ച്ഐ​എ​ല്‍ (ഇ​ന്ത്യ) കീ​ട​നാ​ശി​നി​ക​ളു​ടെ സ​മ​യ​ബ​ന്ധി​ത​മാ​യ ഉ​ത്പാ​ദ​ന​വും ക​ര്‍ഷ​ക​സ​മൂ​ഹ​ത്തി​നു​ള്ള വി​ത​ര​ണ​വും ഉ​റ​പ്പാ​ക്കി.

ഗ​വ​ണ്‍മെ​ന്‍റു​ക​ള്‍ ത​മ്മി​ലു​ള്ള ക​രാ​ര്‍ പ്ര​കാ​രം ഇ​റാ​ന്‍റെ വെ​ട്ടു​കി​ളി നി​യ​ന്ത്ര​ണ പ​രി​പാ​ടി​ക്കാ​യി 25 മെ​ട്രി​ക് ട​ണ്‍ മാ​ല​ത്തി​യോ​ണ്‍ ടെ​ക്നി​ക്ക​ലി​ന്‍റെ ഉ​ത്പാ​ദ​ന പ്ര​ക്രി​യ​യി​ലാ​ണ് എ​ച്ച്ഐ​എ​ല്‍ ഇ​പ്പോ​ള്‍. ഈ ​ഉ​ത്പ​ന്നം ഉ​ത്പാ​ദി​പ്പി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ആ​ണ് എ​ച്ച്ഐ​എ​ല്ലി​നെ സ​മീ​പി​ച്ച​ത്.

കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ത്തി​ന്‍റെ ക്രെ​ഡി​റ്റ് റേ​റ്റി​ങ് ബി ​ബി ബി​യി​ല്‍ നി​ന്നും ബി ​ബി ആ​യി ഉ​യ​ര്‍ന്നു. ഇ​ത് നി​ക്ഷേ​പ​ത്തി​ന് സ്ഥാ​യി​യാ​യ ഗ്രേ​ഡ് ആ​ണ്. അ​ട​ച്ചി​ട​ല്‍ കാ​ല​ത്ത് 2020 മേ​യ് 15 വ​രെ ക​ര്‍ഷ​ക​സ​മൂ​ഹ​ത്തി​നും ആ​രോ​ഗ്യ വ​കു​പ്പി​നും ആ​വ​ശ്യ​മാ​യ 120 മെ​ട്രി​ക് ട​ണ്‍ മാ​ല​ത്തി​യോ​ണ്‍ ടെ​ക്നി​ക്ക​ലും 120.40 മെ​ട്രി​ക് ട​ണ്‍ ഡി​ഡി​ടി ടെ​ക്നി​ക്ക​ലും 288 മെ​ട്രി​ക് ട​ണ്‍ ഡി​ഡി​ടി 50%ഉം 21 ​മെ​ട്രി​ക് ട​ണ്‍ എ​ച്ച്ഐ​എ​ല്‍ ഗോ​ള്‍ഡും (വെ​ള്ള​ത്തി​ല്‍ ല​യി​ക്കു​ന്ന വ​ളം), ക​യ​റ്റു​മ​തി​ക്കാ​യി 12 മെ​ട്രി​ക്ക് ട​ണ്‍ മാ​ന്‍കോ സെ​ബ് ഫൈ​ഗ​സൈ​ഡും  35 മെ​ട്രി​ക് ട​ണ്‍ മ​റ്റു വി​വി​ധ രാ​സ​വ​ള​ങ്ങ​ളും എ​ച്ച്ഐ​എ​ല്‍ ഉ​ത്പാ​ദി​പ്പി​ച്ചി​ട്ടു​ണ്ട്.