http://www.metrovaartha.com/image/image.php?src=/uploads/news/2505201590398925390859396.jpg&w=710&h=400

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴ; വിവിധയിടങ്ങളിൽ യെല്ലോ അലെർട്ട്

കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കേരളത്തിൽ അടുത്ത ആഴ്ചയോടെ കാലവർഷം എത്തുമെന്നും കാലാവസ്ഥാ വകുപ്പ് അധികൃതർ വ്യക്തമാക്കി.

തിരുവനന്തപുരം: കേരളത്തിൽ ചിലയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത. സംസ്ഥാനത്ത് ഏഴു ജില്ലകളിൽ യെല്ലോ അലെർട്ട് പുറപ്പെടുവിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കേരളത്തിൽ അടുത്ത ആഴ്ചയോടെ കാലവർഷം എത്തുമെന്നും കാലാവസ്ഥാ വകുപ്പ് അധികൃതർ വ്യക്തമാക്കി.

തെക്കുപടിഞ്ഞാറൻ കാലവർഷം ജൂൺ ഒന്നിനും അഞ്ചിനും ഇടയിൽ കേരള തീരത്ത് എത്തുമെന്ന് കാലാവസ്ഥാകേന്ദ്രം റീജിയണൽ മേധാവി രാജേന്ദ്രകുമാർ ജെനാമണി പറഞ്ഞു. മുംബൈയിൽ ജൂൺ 15 നും 20 നും അടയിൽ മൺസൂൺ എത്തുമെന്നും അദ്ദേഹം അറിയിച്ചു.

28 -ാം തീയതി വരെ ശക്തവും അതിതീവ്രവുമായ മഴയ്ക്ക് അസം, മേഘാലയ, അരുണാചൽ പ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളിൽ സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടൽ മുതൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ വരെ അതിശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.