ഭാരത് ബോണ്ട് ഇടിഎഫിന്റെ രണ്ടാം പതിപ്പ് ജൂലൈയിൽ
രാജ്യത്തെ ആദ്യ കോര്‍പ്പറേറ്റ് കടപ്പത്ര എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് ആയ ഭാരത് ബോണ്ട് ഇടിഎഫിന്റെ രണ്ടാം പതിപ്പ് ജൂലൈയില്‍ അവതരിപ്പിക്കും. അഞ്ചു വര്‍ഷം, 11 വര്‍ഷം എന്നിങ്ങനെ മെച്യൂരിറ്റി കാലാവധിയുള്ള ബോണ്ടുകളിലൂടെ 14,000 കോടി രൂപ സമാഹരിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.
ന്യൂഡൽഹി: രാജ്യത്തെ ആദ്യ കോര്‍പ്പറേറ്റ് കടപ്പത്ര എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് ആയ ഭാരത് ബോണ്ട് ഇടിഎഫിന്റെ രണ്ടാം പതിപ്പ് ജൂലൈയില്‍ അവതരിപ്പിക്കും. അഞ്ചു വര്‍ഷം, 11 വര്‍ഷം എന്നിങ്ങനെ മെച്യൂരിറ്റി കാലാവധിയുള്ള ബോണ്ടുകളിലൂടെ 14,000 കോടി രൂപ സമാഹരിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.
പ്രാഥമികമായി 3,000 കോടി രൂപ സമാഹരിക്കും. പിന്നീട് "ഗ്രീന്‍ ഷൂ' ഓപ്ഷനിലൂടെ 11,000 കോടി രൂപയും ലക്ഷ്യമിടുന്നു. ഉയര്‍ന്ന ഡിമാന്‍ഡ് ഉണ്ടെങ്കില്‍ കൂടുതല്‍ കടപ്പത്രങ്ങളിറക്കി, അധിക സമാഹരണം നടത്താന്‍ അനുവദിക്കുന്ന ഓപ്ഷനാണിത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ "എഎഎ' റേറ്റിങുള്ള കടപ്പത്രങ്ങളാണ് രണ്ടാം പതിപ്പിലും ലഭ്യമാക്കുക. അഞ്ചു വര്‍ഷ കാലാവധിയുള്ള ബോണ്ടുകളുടെ മെച്യൂരിറ്റി കാലാവധി 2025 ഏപ്രിലും 10-വര്‍ഷ ബോണ്ടിന്റേത് 2031 ഏപ്രിലും ആയിരിക്കും.
ഡിമാറ്റ് അക്കൗണ്ട് ഇല്ലാത്തവര്‍ക്കായി, ഇതേ മെച്യൂരിറ്റി കാലയളവുകളുള്ള ബോണ്ടുകളുമായി ഭാരത് ബോണ്ട് ഫണ്ട്സ് ഒഫ് ഫണ്ട്സ് (എഫ്ഒഎഫ്) പദ്ധതിയും അവതരിപ്പിക്കും. സ്റ്റോക്ക്, ബോണ്ട്, കമോഡിറ്റി തുടങ്ങിയ ആസ്തികളില്‍ നിക്ഷേപം നടത്തുന്ന ധനകാര്യ ഉപകരണമാണ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് ( ഇടിഎഫ്). ഏതെങ്കിലും ആസ്തിയെ അടിസ്ഥാനമാക്കിയാണ് ഇടിഎഫിന് രൂപം നല്‍കുന്നത്. ഈ ആസ്തിയുടെ വിലനീക്കമാണ് ഇടിഎഫിന്റെ വിലയെ സ്വാധീനിക്കുന്നത്. ഇത് ഓഹരി പോലെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുകയും കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നു. ഇഷ്യുവിനുശേഷം ഇടിഎഫ് യൂണിറ്റുകള്‍ എക്സ്ചേഞ്ചില്‍നിന്നു വാങ്ങുകയും വില്‍ക്കുകയും ചെയ്യാം.