ഇത് പോത്തിന്‍റെ പ്രതികാരം; വിഡിയോ വൈറൽ
അതിനിടെ വേഗത വർധിപ്പിക്കുന്നതിന് വേണ്ടി പോത്തിനെ തല്ലുന്നതും വിഡിയോയിൽ കാണാം. വിഡിയോയുടെ പകുതിയിലാണ് ട്വിസ്റ്റ്.
മൃഗങ്ങളോടുളള ക്രൂരതയുടെ നിരവധി വാർത്തകളും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അത്തരത്തിൽ ക്രൂരത കാണിച്ച ആളുകളോട് പ്രതികാരം വീട്ടിയ പോത്തിന്‍റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. പഴയ ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയ കുത്തിപ്പൊക്കിയിരിക്കുന്നത്. പോത്തും വണ്ടിയിൽ കയറി സഞ്ചരിക്കുകയാണ് ഒരു സംഘം ആളുകൾ.
റോഡിലൂടെ അതിവേഗം കുതിക്കുകയാണ് വണ്ടി. മറ്റു വാഹനങ്ങളെ പോലും മറികടന്നാണ് പോത്തുംവണ്ടി പായുന്നത്. അതിനിടെ വേഗത വർധിപ്പിക്കുന്നതിന് വേണ്ടി പോത്തിനെ തല്ലുന്നതും വിഡിയോയിൽ കാണാം. വിഡിയോയുടെ പകുതിയിലാണ് ട്വിസ്റ്റ്. ഒരു വളവ് വളഞ്ഞ് കുതിക്കുന്നതിനിടെ പോത്തുംവണ്ടി മറിയുന്നതും പോത്ത് രക്ഷപ്പെട്ട് ഓടുന്നതുമാണ് വ്യാപകമായി പ്രചരിക്കുന്നത്.
വണ്ടി മറിഞ്ഞ് ആളുകൾ മുഴുവൻ റോഡിൽ വീണു കിടക്കുന്നിടത്താണ് വിഡിയോ അവസാനിക്കുന്നത്. ഇത് തനിക്ക് നേരെ നടത്തിയ ക്രൂരതയ്ക്ക് എതിരെയുളള പോത്തിന്‍റെ പ്രതികാരം വീട്ടൽ ആണ് എന്ന തരത്തിൽ നിരവധി കമന്‍റുകളും വിഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.