http://www.metrovaartha.com/image/image.php?src=/uploads/news/25052015903902351796306880.jpg&w=710&h=400

കോവിഡ് രോഗബാധിതയായ ധർമ്മടത്തെ 63 കാരിയുടെ നില ഗുരുതരം

പക്ഷാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് ഇവ‍ര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

കോഴിക്കോട് ; മെഡിക്കൽ കോളെജിൽ കോവിഡ് രോഗബാധിതയായ കണ്ണൂർ ധർമ്മടത്തെ 63 കാരിയുടെ നില ഗുരുതരമായി തുടരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് ഇവ‍ര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളെജിലെ കൊവിഡ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലാണ് ഇവരുള്ളത്. ഇവരുമായി സമ്പര്‍ക്കം പുല‍ര്‍ത്തിയ 5 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതേ സമയം ഇവര്‍ക്ക് എവിടെനിന്നാണ് കൊവിഡ് ബാധിച്ചതെന്നതിൽ കൃത്യമായ സൂചന ഇതുവരെ ആരോഗ്യവകുപ്പിന് ലഭിച്ചിട്ടില്ല.