http://www.metrovaartha.com/image/image.php?src=/uploads/news/2505201590404017828051063.jpg&w=710&h=400

പരീക്ഷണഘട്ടത്തിലുള്ള 14 കൊറോണ വാക്സിനുകളിൽ നാലെണ്ണം ഇന്ത്യയിൽ പരീക്ഷണത്തിനു വിധേയമാക്കും

സമൂഹമാധ്യമത്തിലെ ലൈവ് ചാറ്റിൽ ബിജെപി നേതാവ് ജിവിഎൽ നരസിംഹറാവുവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറോളം വാക്സിനുകളാണു വികസനത്തിന്‍റെ വിവിധ ഘട്ടങ്ങളിലുള്ളത്. ലോകാരോഗ്യ സംഘടനയാണ് ഈ ശ്രമങ്ങളെ ഏകോപിപ്പിക്കുന്നത്.

ന്യൂഡൽഹി: പരീക്ഷണഘട്ടത്തിലുള്ള 14 കൊറോണ വാക്സിനുകളിൽ നാലെണ്ണം ഇന്ത്യയിൽ വൈകാതെ ക്ലിനിക്കൽ പരീക്ഷണത്തിനു വിധേയമാക്കും. കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർധനാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. അഞ്ചു മാസത്തിനുളളിൽ ഇവ ഇന്ത്യയിലും പരീക്ഷിക്കപ്പെടുമെന്നു മന്ത്രി.

സമൂഹമാധ്യമത്തിലെ ലൈവ് ചാറ്റിൽ ബിജെപി നേതാവ് ജിവിഎൽ നരസിംഹറാവുവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറോളം വാക്സിനുകളാണു വികസനത്തിന്‍റെ വിവിധ ഘട്ടങ്ങളിലുള്ളത്. ലോകാരോഗ്യ സംഘടനയാണ് ഈ ശ്രമങ്ങളെ ഏകോപിപ്പിക്കുന്നത്. ഇന്ത്യയും ഇക്കൂട്ടത്തിൽ സജീവമാണ്. ഇന്ത്യയിൽ 14 പരീക്ഷണ വാക്സിനുകളാണ് ക്ലിനിക്കൽ പരീക്ഷണത്തിനു മുൻപുള്ള ഘട്ടത്തിലുള്ളത്.

ഇതിൽ നാലെണ്ണം വൈകാതെ ക്ലിനിക്കൽ പരീക്ഷണത്തിനു സജ്ജമാകും.എന്നാൽ, ഇവയിലേതെങ്കിലും വിജയിക്കുമോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നും മന്ത്രി. വാക്സിൻ വികസനമെന്നത് പല ഘട്ടങ്ങളുള്ള സങ്കീർണവും ദീർഘവുമായ പ്രക്രിയയാണ്. എത്ര വേഗം വികസിപ്പിക്കുമെന്നു പറഞ്ഞാലും ഒരു വർഷമെങ്കിലും വേണ്ടിവരും. അതുകൊണ്ടു തന്നെ അത്രയും കാലം സാമൂഹിക അകലവും മാസ്കും ശരീരശുദ്ധിയും നമ്മുടെ ശീലമാക്കേണ്ടിവരുമെന്നും മന്ത്രി.