http://www.metrovaartha.com/image/image.php?src=/uploads/news/2505201590378228311477365.jpg&w=710&h=400

400 മറുനാടൻ മലയാളികൾ കൂടി എത്തി;കൊവിഡ് രോഗലക്ഷണങ്ങളുമായി 9 പേർ

# ബിനീഷ് മള്ളൂശേരി

വൈറസ് ബാധയുള്ള 9 പേരുൾപ്പെടെ 11 പേരാണ് നിലവിൽ ജില്ലയിൽ ആശുപത്രി നിരീക്ഷണത്തിലുള്ളത്. വരും ദിവസങ്ങളിൽ പോസിറ്റീവ് കേസുകൾ കൂടാനുള്ള സാധ്യതയിലാണിപ്പോൾ കോട്ടയം. ശനിയാഴ്ച പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ച ജില്ലയിലെ വെള്ളാവൂര്‍, മീനടം പ്രദേശങ്ങൾ ഹോട്ട് സ്പോട്ട് ആയിട്ടുണ്ട്. 

കോട്ടയം: ബാംഗ്ലൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള പ്രത്യേക ട്രെയിനില്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ ഇന്നലെ എത്തിയ  400 പേരിൽ ഒൻപത് പേർക്ക്  കൊവിഡ് രോഗലക്ഷണങ്ങൾ. ഇതേ തുടർന്ന് ഒരു ഗര്‍ഭിണി ഉള്‍പ്പെടെ എട്ടു പേരെയും ട്രെയിനിറങ്ങിയശേഷം ആസ്വസ്ഥത അനുഭവപ്പെട്ട ഒരാളെയും ആശുപത്രിയിലേക്ക് മാറ്റി. വൈറസ് ബാധയുള്ള 9 പേരുൾപ്പെടെ 11 പേരാണ് നിലവിൽ ജില്ലയിൽ ആശുപത്രി നിരീക്ഷണത്തിലുള്ളത്. വരും ദിവസങ്ങളിൽ പോസിറ്റീവ് കേസുകൾ കൂടാനുള്ള സാധ്യതയിലാണിപ്പോൾ കോട്ടയം. ശനിയാഴ്ച പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ച ജില്ലയിലെ വെള്ളാവൂര്‍, മീനടം പ്രദേശങ്ങൾ ഹോട്ട് സ്പോട്ട് ആയിട്ടുണ്ട്. 

ട്രെയിനില്‍ ഇന്നലെയെത്തിയവരിൽ ഏഴു പേരെ കോട്ടയം പാത്താമുട്ടത്തെ ക്വാറന്റയിന്‍ കേന്ദ്രത്തിലേക്കും നാലു ഗര്‍ഭിണിണികള്‍ ഉള്‍പ്പെടെ 384 പേരെ പൊതുസമ്പര്‍ക്കം ഒഴിവാക്കി കഴിയാൻ നിര്‍ദേശം നല്‍കി വീടുകളിലേക്കും അയച്ചു. കോട്ടയം-261, പത്തനംതിട്ട -103, ആലപ്പുഴ-34, ഇടുക്കി-രണ്ട് എന്നിങ്ങനെയാണ് കോട്ടയത്ത് ഇറങ്ങിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ കെ.എസ്.ആര്‍.ടി.സി ബസുകളിലും ടാക്‌സി കാറുകളിലുമാണ് ഭൂരിഭാഗം പേരും വീടുകളിലേക്ക് പോയത്. സ്വകാര്യ വാഹനങ്ങള്‍ ഉള്ളവരെ നേരിട്ട് പോകാന്‍ അനുവദിച്ചു.

ഇന്നലെ ഫലം വന്ന  കൊവിഡ് സാമ്പിൾ പരിശോധനാ ഫലങ്ങളിൽ 94 എണ്ണവും നെഗറ്റീവ് ആയിരുന്നു. 428 പേർ  ക്വാറൻ്റയിനിലായപ്പോൾ ആരും തന്നെ ക്വാറൻ്റയിനിൽ നിന്നും പുറത്തായില്ല.  ഇതോടെ ജില്ലയിൽ 4891പേരാണ്  ക്വാറൻ്റയിനിലുള്ളത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വഴി കേരളത്തില്‍ എത്തിയ കോട്ടയം ജില്ലക്കാരുടെ വിവരങ്ങള്‍. പാസ് വിതരണം ചെയ്തു തുടങ്ങിയ ദിവസം മുതല്‍ ഇന്നലെ രാത്രി 8 വരെയുള്ളത്. വിവിധ ചെക്ക് പോസ്റ്റുകളിലൂടെ വന്നവര്‍ ആര്യങ്കാവ്-  249, കുമളി-1736, വാളയാര്‍-  1671, മുത്തങ്ങ- 234, മഞ്ചേശ്വരം- 811, ഇഞ്ചിവിള - 110