http://www.metrovaartha.com/image/image.php?src=/uploads/news/25052015904045571273378685.jpg&w=710&h=400

ലഡാഖിലെ പാംഗോങ് ത്സോ മേഖലയിൽ ജവാന്മാരെ ചൈനീസ് സേന തടഞ്ഞിട്ടില്ലെന്നു കരസേന

ഡാഖിലെ സംഘർഷത്തിന് ഇനിയും അയവുവന്നിട്ടില്ല. ഒരു വശത്തു ചർച്ചകൾ തുടരുമ്പോഴും പാംഗോങ് ത്സോ, ഗാൽവൻ താഴ്‌വര, ഡെംചോക്ക് എന്നിവിടങ്ങളിൽ ഇരുസേനകളും മുഖാമുഖം തുടരുകയാണ്. ചൈന സേനാ വിന്യാസം ശക്തിപ്പെടുത്തിയിട്ടുമുണ്ട്

ന്യൂഡൽഹി: ലഡാഖിലെ പാംഗോങ് ത്സോ മേഖലയിൽ ജവാന്മാരെ ചൈനീസ് സേന തടഞ്ഞിട്ടില്ലെന്നു കരസേന. കിഴക്കൻ ലഡാഖിൽ ഇന്ത്യൻ പട്രോൾ സംഘത്തെ ചൈനീസ് സേന തടഞ്ഞുവച്ചെന്ന റിപ്പോർട്ടുകൾ വസ്തുതാ വിരുദ്ധമാണ്. അത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. ഇത്തരം കെട്ടുകഥകൾ ദേശീയ താത്പര്യത്തിനു വിരുദ്ധമാണെന്നും തെറ്റായ പ്രചാരണങ്ങളിൽ നിന്നു മാധ്യമങ്ങൾ മാറിനിൽക്കണമെന്നും കരസേന പ്രസ്താവനയിൽ അറിയിച്ചു.

അതേസമയം, ലഡാഖിലെ സംഘർഷത്തിന് ഇനിയും അയവുവന്നിട്ടില്ല. ഒരു വശത്തു ചർച്ചകൾ തുടരുമ്പോഴും പാംഗോങ് ത്സോ, ഗാൽവൻ താഴ്‌വര, ഡെംചോക്ക് എന്നിവിടങ്ങളിൽ ഇരുസേനകളും മുഖാമുഖം തുടരുകയാണ്. ചൈന സേനാ വിന്യാസം ശക്തിപ്പെടുത്തിയിട്ടുമുണ്ട്. 100 ടെന്‍റുകൾ നിർമിച്ച ചൈന ബങ്കറുകൾ നിർമിക്കാനുള്ള കൂറ്റൻ യന്ത്രങ്ങളും വാഹനങ്ങളും ഇവിടെ എത്തിച്ചു. ഇക്കാര്യത്തിൽ ശക്തമായ എതിർപ്പ് അറിയിച്ചിട്ടുണ്ട് ഇന്ത്യ. കിഴക്കൻ ലഡാഖിൽ ഇതാദ്യമല്ല ഇരുസേനകളും മുഖാമുഖം വരുന്നതെന്നും യഥാർഥ നിയന്ത്രണരേഖയെച്ചൊല്ലി സംഘർഷം പതിവാണെന്നും നയതന്ത്ര വിദഗ്ധർ. കഴിഞ്ഞ അഞ്ചിന് വൈകിട്ട് ഇന്ത്യ, ചൈന സേനകളിലെ 250ലേറെ സൈനികർ ഏറ്റുമുട്ടിയതോടെയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു തുടക്കം. ഇന്ത്യയുടെ റോഡ് നിർമാണം തടയാൻ ചൈന ശ്രമിച്ചതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ ഇരുവിഭാഗങ്ങളിലുമായി നൂറോളം സൈനികർക്കു പരുക്കേറ്റിട്ടുണ്ട്.