വായ്പകള്‍ ജൂണ്‍ ആദ്യം മുതല്‍
കൊവിഡ് ആഘാതം മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച "ആത്മനിര്‍ഭര്‍' പാക്കെജിന്റെ ഭാഗമായുള്ള വായ്പകളുടെ വിതരണം ബാങ്കുകള്‍ അടുത്തയാഴ്ച ആരംഭിച്ചേക്കും. വായ്പാ പദ്ധതികള്‍ സംബന്ധിച്ച കരട് സര്‍ക്കുലര്‍ ബാങ്കുകള്‍ക്ക് ധനമന്ത്രാലയം അയച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: കൊവിഡ് ആഘാതം മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച "ആത്മനിര്‍ഭര്‍' പാക്കെജിന്റെ ഭാഗമായുള്ള വായ്പകളുടെ വിതരണം ബാങ്കുകള്‍ അടുത്തയാഴ്ച ആരംഭിച്ചേക്കും. വായ്പാ പദ്ധതികള്‍ സംബന്ധിച്ച കരട് സര്‍ക്കുലര്‍ ബാങ്കുകള്‍ക്ക് ധനമന്ത്രാലയം അയച്ചിട്ടുണ്ട്. അന്തിമ സര്‍ക്കുലര്‍ ഉടന്‍ പുറത്തിറങ്ങും. തുടര്‍ന്ന്, ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് വായ്പകള്‍ അനുവദിച്ച് തുടങ്ങും.
സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ (എംഎസ്എംഇ) മേഖലയ്ക്ക് ഈടില്ലാതെ വായ്പ നല്‍കാനായി മൂന്നുലക്ഷം കോടി രൂപയാണ് പാക്കെജിലുള്ളത്. 25 ലക്ഷം രൂപവരെ വായ്പാബാധ്യതയും 100 കോടി രൂപവരെ വിറ്റുവരവ് ഉള്ളവര്‍ക്കും നിലവിലെ വായ്പയുടെ 20 ശതമാനം വരെ പാക്കെജ് പ്രകാരം വായ്പ ലഭിക്കും. അതായത്, നിലവില്‍ ഒരു കോടി രൂപയുടെ വായ്പയുള്ള സംരംഭകന് 20 ലക്ഷം രൂപ അധിക വായ്പ അനുവദിക്കും.
വായ്പയ്ക്ക് നാലുവര്‍ഷമാണ് തിരിച്ചടവ് കാലാവധി. തിരിച്ചടയ്ക്കാന്‍ 12 വര്‍ഷത്തെ മോറട്ടോറിയവുമുണ്ട്. ഗ്യാരന്റി ഫീസില്ലാത്ത ഈ വായ്പ, ഒക്റ്റോബര്‍ 31വരെ ലഭ്യമാണ്. വായ്പയിന്മേല് പൊതുമേഖലാ ബാങ്കുകള്‍ക്ക് 9.25 ശതമാനം പലിശ ഈടാക്കാം. എന്‍ബിഎഫ്സികള്‍ക്ക് ഈടാക്കാവുന്നത് 14 ശതമാനം.