കപ്പകൃഷി ഉദ്ഘാടനം: സുരാജ് വെഞ്ഞാറമൂടും ഡി.കെ മുരളി എംഎൽഎയും ക്വാറന്റൈനിൽ
പിന്നീട് ഈ സിഐയ്ക്കൊപ്പം വസ്തുവിലെ കപ്പകൃഷി ഉദ്ഘാടത്തിന് സുരാജും എംഎൽഎയും ഒന്നിച്ചെത്തിയതാണ് ക്വാറന്റൈനിൽ പോകാൻ കാരണം.
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടൻ സുരാജ് വെഞ്ഞാറമൂടും വാമനപുരം എംഎല്‍എ ഡി.കെ. മുരളിയും ക്വാറന്റൈനില്‍. വെഞ്ഞാറമൂട് സിഐ കഴിഞ്ഞദിവസം അബ്കാരി കേസില്‍ അറസ്റ്റ് ചെയ്ത പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
പിന്നീട് ഈ സിഐയ്ക്കൊപ്പം വസ്തുവിലെ കപ്പകൃഷി ഉദ്ഘാടത്തിന് സുരാജും എംഎൽഎയും ഒന്നിച്ചെത്തിയതാണ് ക്വാറന്റൈനിൽ പോകാൻ കാരണം. റിമാൻഡ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ വെഞ്ഞാറമൂട് സ്റ്റേഷനിലെ സിഐ ഉള്‍പ്പെടെ 20 ഉദ്യോഗസ്ഥര്‍ ക്വാറന്റൈനിൽ പോയിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന 12 ജയില്‍ ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.