അശോക് ചവാന് കൊവിഡ്
ചവാന് രോഗലക്ഷണങ്ങളൊന്നും പുറത്തുകാണുന്നില്ലെന്നും അദ്ദേഹം ജന്മനാടായ നാൻഡെഡിലാണെന്നും സർക്കാർ വൃത്തങ്ങൾ. ഉദ്ധവ് സർക്കാരിൽ കൊവിഡ് ബാധിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ചവാൻ.
മുംബൈ: മുൻ മുഖ്യമന്ത്രിയും ഉദ്ധവ് താക്കറെ സർക്കാരിൽ പിഡ്ല്യുഡി മന്ത്രിയുമായ അശോക് ചവാനു കൊവിഡ് സ്ഥിരീകരിച്ചു. ചവാന് രോഗലക്ഷണങ്ങളൊന്നും പുറത്തുകാണുന്നില്ലെന്നും അദ്ദേഹം ജന്മനാടായ നാൻഡെഡിലാണെന്നും സർക്കാർ വൃത്തങ്ങൾ. ഉദ്ധവ് സർക്കാരിൽ കൊവിഡ് ബാധിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ചവാൻ.
നേരത്തേ, എൻസിപി നേതാവും ഭവനനിർമാണ മന്ത്രിയുമായ ജിതേന്ദ്ര അവാഡിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. രണ്ടാഴ്ചയിലേറെ മുംബൈയിലെ ആശുപത്രയിൽ ചികിത്സയിലായിരുന്ന അദ്ദേഹം രോഗമുക്തി നേടിയിട്ടുണ്ട്.